Follow Us On

29

March

2024

Friday

പ്രതിഷേധം അറിയിക്കാൻ ഗർഭസ്ഥശിശു ടൈംസ് സ്‌ക്വയറിൽ നേരിട്ടെത്തും മേയ് നാലിന്‌!

പ്രതിഷേധം അറിയിക്കാൻ ഗർഭസ്ഥശിശു ടൈംസ് സ്‌ക്വയറിൽ നേരിട്ടെത്തും മേയ് നാലിന്‌!

വാഷിംഗ്ടൺ ഡി.സി: ജനനത്തിന് തൊട്ടുമുമ്പുവരെയും ഗർഭഛിദ്രം നിയമവിധേയമാക്കിയ ന്യൂയോർക്ക് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ ഗർഭസ്ഥശിശു നേരിട്ടെത്തുമ്പോൾ, വിഖ്യാതമായ ന്യൂയോർക്സ് ടൈംസ് സ്‌ക്വയർ ഇതുവരെ കാണാത്തത് കാണും, കേൾക്കാത്തതു കേൾക്കും.

മരണസംസ്‌ക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഏഴ് മാസം പ്രായമായ ഗർഭസ്ഥശിശുവിന്റെ അൾട്രാസൗണ്ട് ദൃശ്യങ്ങൾ ടൈംസ് സ്‌ക്വയറിലെ ജംബോ സ്‌ക്രീനുകളിൽ തത്‌സമയം പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രോ ലൈഫ് സംഘടനയായ ‘ഫോക്കസ് ഓൺ ദ ഫാമിലി’. പ്രതികരിക്കാൻ ആരുമില്ലാത്ത, പ്രതികരണശേഷിയില്ലാത്ത അനേകരുടെ ശബ്ദമായ്, വ്യത്യസ്ഥമായ ഈ പ്രതിഷേധം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മേയ് നാലിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ, ‘4ഡി’ സാങ്കേതികവിദ്യയിലാണ് അൾട്രാസൗണ്ടിന്റെ തൽസമയ പ്രദർശനം നടത്തുന്നത്. ഇതോടൊപ്പം പ്രഗത്ഭരുടെ പ്രഭാഷണങ്ങളും സംഗീതവും ഉണ്ടാകുമെന്നും ‘ഫോക്കസ് ഓൺ ദ ഫാമിലി’ പ്രസിഡന്റ് ജിം ഡാലി സി.ബി.എൻ ന്യൂസിന്റെ ‘ഫെയിത്ത് നേഷൻ’ പരിപാടിയിലൂടെ അറിയിച്ചു.

ജനനത്തിനു തൊട്ടുമുമ്പുവരെ ഗർഭച്ഛിദ്രം ചെയ്യാൻ അനുവാദിക്കുന്ന ‘റിപ്രൊഡക്ടീവ് ഹെൽത്ത് ആക്ടി’ൽ ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കുമോ ഈയിടെയാണ് ഒപ്പുവെച്ചത്. ജനിച്ചനുശേഷവും ചില കുട്ടികൾക്ക് മരിക്കാനുള്ള അവകാശം നൽകണമെന്ന വിർജീനിയൻ ഗവർണർ റാൽഫ് നോർത്തമിന്റെ പ്രസ്താവനയും വൻ വിവാദത്തിന് കാരണമായിരുന്നു.

‘വൈകല്യങ്ങളോടെ ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിൽ, അഥവാ ചലനമില്ലാതെ കുഞ്ഞ് പിറന്നാൽ ആ ശിശു ജീവിക്കണോ വേണ്ടയോ എന്ന് അമ്മയ്ക്കും ഡോക്ടർക്കും തീരുമാനിക്കാം. ഇത്തരത്തിൽ ഗർഭച്ഛിദ്രത്തെ അനുകൂലിച്ച് വെർജീനിയ, ന്യൂയോർക്ക് എന്നീ രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ അതിനോട് പ്രതികരിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്. അഥവാ ആളുകളുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് ഈ പ്രതിഷേധം,’ ജിം ഡാലി വ്യക്തമാക്കി. എല്ലാവരും ഇത് കാണുക എന്നതാണ് തങ്ങളുടെ ആവശ്യം. കുടുംബം എന്താണെന്നറിയാൻ, പ്രോ ലൈഫ് എന്താണെന്നറിയാൻ ന്യൂയോർക്ക്സ് ടൈംസ് സ്‌ക്വയറിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു ജിം ഡാലി.

വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫിന്റെ മാതൃകയിൽ സാൻഫ്രാൻസിസ്‌കോ നഗരത്തിൽ സംഘടിപ്പിക്കുന്ന ‘വാക് ഫോർ ലൈഫി’ന്റെ വേദിയിൽ, മൈക്രോ ഫോണും സ്‌കാനിംഗ് ഡോപ്ലറുമായി എത്തിയ ഏഴ് ഗർഭിണികൾ ഉദരസ്ഥ ശിശുക്കളുടെ ഹൃദയ മിടിപ്പിന്റെ നേർത്ത ശബ്ദം ജനാവലിയെ കേൾപ്പിച്ചത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പതിഞ്ഞെതെങ്കിലും മരണ സംസ്‌കാരത്തിനുമേൽ പതിച്ച ഇടിമുഴക്കം എന്നാണ് ആ ശബ്ദത്തെ പ്രോ ൈലഫ് സമൂഹം വിശേഷിപ്പിച്ചത്. ജനിക്കുന്നതിനു തൊട്ടുമുമ്പുവരെ ഉദരസ്ഥ ശിശുവിനെ കൊല്ലാൻ അനുവദിക്കുന്ന നിയമം പാസാക്കിയ ന്യൂയോർക്കിലെ അധികാരികൾക്കുള്ള ഗർഭസ്ഥശിശുക്കളുടെ ഓർമപ്പെടുത്തലായും അത് വ്യാഖാനിക്കപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?