Follow Us On

26

March

2019

Tuesday

നന്മയായിരിക്കണം ശിക്ഷയുടെ ലക്ഷ്യം; വധശിക്ഷക്കെതിരെ മെത്രാൻ സമിതി

നന്മയായിരിക്കണം ശിക്ഷയുടെ ലക്ഷ്യം; വധശിക്ഷക്കെതിരെ മെത്രാൻ സമിതി

സിയൂൾ: വധശിക്ഷ രാജ്യത്തുനിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ദക്ഷിണ കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതി. ഭരണഘടനാ വിരുദ്ധമെന്നും ജീവൻ സംരക്ഷണ നിലപാടുകൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് മെത്രാൻ സമിതി നിലപാട് വ്യക്തമാക്കിയത്.

കുറ്റം എത്ര ഗൗരവമുള്ളതുമാകട്ടെ ശിക്ഷ നൽകുമ്പോൾ കുറ്റവാളിയുടെ നന്മ മാത്രമായിരിക്കണം ലക്ഷ്യമെന്നും മെത്രാൻ സമിതി ഓർമിപ്പിച്ചു. ആഗോള തലത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടുമായി ദക്ഷിണ കൊറിയൻ മെത്രാൻ സമിതി രംഗത്തെത്തിയിരിക്കുന്നത്.

‘കുറ്റവാളിയെ മനുഷ്യനായി പരിഗണിക്കാത്ത ഈ ശിക്ഷ അയാൾക്ക് സ്വയം തിരുത്താനോ ജീവിതത്തിലേക്ക് മടങ്ങിവരാനോ അവസരം നൽകുന്നില്ല. മറിച്ച്, അയാളിൽനിന്ന് സമൂഹത്തെ രക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കാൻ ആർക്കും കഴിയില്ല. വധശിക്ഷ കത്തോലിക്കാ മതബോധനങ്ങൾക്ക് എതിരാണെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് പാപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്,’ മെത്രാൻ സമിതി വ്യക്തമാക്കി.

1997നുശേഷം വധശിക്ഷ ഒന്നും രാജ്യത്ത് നടപ്പാക്കിയിട്ടില്ലെങ്കിലും 61 പേർ വധശിക്ഷ കാത്ത് ജയിലുകളിലുണ്ട്. അവരുടെ ശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റണമെന്ന ഹർജി സമർപ്പിക്കാൻ 10,2517 പേരുടെ ഒപ്പും സമിതി ശേഖരിക്കുകയും ചെയ്തു.

അനുകൂലമായ തീരുമാനത്തിലൂടെ ജീവൻ സംരക്ഷണത്തിന് ഭരണകൂടം പിന്തുണ നൽകുമെന്ന വിശ്വാസത്തിലാണ് ദക്ഷിണ കൊറിയയിലെ കത്തോലിക്കാസമൂഹം. ജനസംഖ്യയുടെ 10% മാണ് രാജ്യത്തെ കത്തോലിക്കാ വിശ്വാസികൾ- ഏതാണ്ട് 60 ലക്ഷംപേർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?