Follow Us On

20

April

2024

Saturday

ഫെബ്രുവരി19: പിയാസെൻസായിലെ വിശുദ്ധ കോൺറാഡ്

ഫെബ്രുവരി19: പിയാസെൻസായിലെ വിശുദ്ധ കോൺറാഡ്

ഫ്രാൻസിസ്‌കൻ മൂന്നാം വിഭാഗത്തിൽപ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോൺറാഡ്. ഇറ്റലിയിലെ പിയാസെൻസായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധൻ ജനിച്ചത്. ഒരിക്കൽ നായാട്ടിനിടയിൽ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയൽ കത്തി നശിക്കുവാനിടയായി. എന്നാൽ ചിലർ കൂടി ഒരു പാവപ്പെട്ട മനുഷ്യനിൽ കുറ്റം ചുമത്തി കൊല്ലുവാൻ വിധിക്കപ്പെട്ടു. എന്നാൽ വിശുദ്ധൻ സധൈര്യം മുൻപോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ സ്വത്തു മുഴുവൻ വിൽക്കേണ്ടി വന്നു.

തുടർന്ന് വിശുദ്ധനും അദ്ദേഹത്തിന്റെ ഭാര്യയും ആത്മീയ ജീവിതം നയിക്കുവാനുള്ള തീരുമാനമെടുത്തു. അതിൻ പ്രകാരം വിശുദ്ധന്റെ ഭാര്യ ഫ്രാൻസികൻ മൂന്നാം സഭയിൽ ചേരുകയും ഒരു സന്യാസിനിയാവുകയും ചെയ്തു. വിശുദ്ധ കോൺറാഡ് സിസിലിയിലെ നോട്ടോയിലേക്ക് പോവുകയും അവിടെ വിശുദ്ധ മാർട്ടിൻറെ നാമധേയത്തിലുള്ള ഒരു ആതുരാലയത്തിൽ ശുശ്രൂഷ ചെയ്തു പോന്നു. വിശുദ്ധന്റെ സുഹൃത്തും ധനികനുമായിരിന്ന ഒരാൾ നിർമ്മിച്ച ആശ്രമത്തിലായിരിന്നു അദ്ദേഹത്തിന്റെ താമസം. മൂന്ന് ദശാബ്ദത്തോളം വിശുദ്ധൻ അവിടെ കഴിഞ്ഞു. നോട്ടോക്ക് പുറത്തുള്ള പിസോണേയിലുള്ള ഗുഹയിൽ ഏകാന്തവാസം അനുഭവിച്ചു അദ്ദേഹം തന്റെ അവസാന കാലഘട്ടം അവിസ്മരിണീയമാക്കി. പോൾ മൂന്നാമൻ മാർപാപ്പയാണ് വിശുദ്ധന്റെ സന്യാസസഭയെ അംഗീകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?