Follow Us On

26

March

2019

Tuesday

ഗർഭച്ഛിദ്രം ഉദാരമാക്കാൻ അഡ്‌ലെയിഡ്; ഫലം കാണുമോ സഭയുടെ ‘സ്വാധീനതന്ത്രം’?

ഗർഭച്ഛിദ്രം ഉദാരമാക്കാൻ അഡ്‌ലെയിഡ്; ഫലം കാണുമോ സഭയുടെ ‘സ്വാധീനതന്ത്രം’?

അഡ്‌ലെയിഡ്: ഗർഭച്ഛിദ്ര നിയമങ്ങളെ ഉദാരമാക്കാൻ ഏഡ്‌ലെയിഡ് സംസ്ഥാനത്ത് അവതരിപ്പിച്ച അബോർഷൻ ലോ റിഫോം ബില്ല് അവതരണം നിഷ്ഫലമാക്കാൻ ‘സ്വാധീനതന്ത്രം’ മെനഞ്ഞ് ഓസ്‌ട്രേലിയയിലെ സഭാനേതൃത്വം. പാലർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്മേൽ വരും ആഴ്ചകളിൽ ചർച്ച ആരംഭിക്കും, തുടർന്ന് വോട്ടെടുപ്പുണ്ടാകും. വിശ്വാസികളിലൂടെ സ്വാധീനംചെലുത്തി പാർലമെന്റ് അംഗങ്ങളെക്കൊണ്ട് ബില്ലിനെതിരെ വോട്ട് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ഗ്രീൻസ് പാർട്ടി പ്രതിനിധിയായ ടാമി ഫ്രാങ്ക്‌സ് അവതരിപ്പിച്ച വിവാദ ബില്ലിനെതിരെ ശക്തമായ വാക്കുകളിൽ പ്രതിഷേധം അറിയിച്ച അഡ്‌ലെയിഡ് അതിരൂപതാ അഡ്മിനിസ്‌ട്രേറ്ററും പോർട്ട്പിയറെ ബിഷപ്പുമായ ഗ്രിഗറി ഒ’കെല്ലി, ഇതുസംബന്ധിച്ച് തന്റെ രൂപതാംഗങ്ങൾക്ക് വിശ്വാസികൾക്ക് കത്തയച്ചത് പാൽലമെന്റ് അംഗങ്ങളിൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമാണ്. തങ്ങളുടെ മേഖലയിലെ പാർലമെന്റംഗത്തെ കണ്ട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന അഭ്യർത്ഥനയും ബിഷപ്പ് നൽകിയിട്ടുണ്ട്.

ഗർഭച്ഛിദ്രത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്ന പ്രസ്തുത ബിൽ രാജ്യത്തെ ഏറ്റവും കടുത്ത ഗർഭച്ഛിദ്ര വകുപ്പുകൾ ഉൾക്കൊള്ളുന്നതാണെന്ന് ബിഷപ്പ് പറഞ്ഞു. ഒൻപത് മാസംവരെയുള്ള ഗർഭം അലസിപ്പിക്കാൻ അനുവാദം നൽകുന്ന ബിൽ ജനിക്കാനിരിക്കുന്ന ശിശുക്കളുടെ സുരക്ഷിതത്വമാണ് ഇല്ലാതാക്കുന്നുവെന്നും ബിഷപ്പ് ആരോപിച്ചു.

‘യാതൊരു ധാർമിക പ്രാധാന്യവും കൽപ്പിക്കാതെ വെറുമൊരു മെഡിക്കൽ പ്രക്രിയയായാണ് ഭ്രൂണഹത്യയെ ബിൽ പരിഗണിക്കുന്നത്. ആരോഗ്യപരിപാലന ദാതാക്കളല്ലാത്തവർക്കുപോലും ഏത് ഘട്ടത്തിലുംഏത് മാർഗമുപയോഗിച്ചും ഗർഭച്ഛിദ്രം ചെയ്യാൻ അനുവാദം നൽകുന്ന നിയമഭേദഗതിയാണിത്.ഗർഭച്ഛിദ്രത്തെ ക്രിമിനൽ ആക്ടിൽ ഉൾപ്പെടുത്തുന്നതിന് പകരം ആരോഗ്യസംബന്ധമായ നിയമങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ 150 മീറ്ററിനകത്തുള്ള പ്രതിഷേധങ്ങളും പുതിയ നിയമഭേദഗതി ഇല്ലാതാക്കും,’ ബിഷപ്പ് കത്തിൽ കുറിച്ചു.

വർഷാവസാനത്തോടെ ഈ ബിൽ വോട്ടിംഗിനിടുമെന്നാണ് കരുതപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?