Follow Us On

24

May

2019

Friday

ഗർഭച്ഛിദ്രം ഇക്കാലത്തെ ഏറ്റവും നിന്ദനീയമായ കുറ്റകൃത്യം: ആഫ്രിക്കൻ കർദിനാൾ

ഗർഭച്ഛിദ്രം ഇക്കാലത്തെ ഏറ്റവും നിന്ദനീയമായ കുറ്റകൃത്യം: ആഫ്രിക്കൻ കർദിനാൾ

സൗത്ത് ആഫ്രിക്ക: ഗർഭച്ഛിദ്രം ഈ കാലഘട്ടത്തിന്റെ ഏറ്റവും നിന്ദനീയമായ കുറ്റകൃത്യമെന്ന് ആഫ്രിക്കൻ കർദിനാൾ വിൽഫ്രിഡ് ഭോക്‌സ് നപ്യർ. പ്രോ ലൈഫ് സംഘടനയായ ലൈഫ് ആക്ഷൻ കറുത്ത ചരിത്ര മാസത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗർഭച്ഛിദ്രത്തെ ഏറ്റവും നിന്ദിക്കപ്പെട്ട കുറ്റകൃത്യം എന്നു വിശേഷിപ്പിക്കുന്നതിന് എന്താണ് തടസ്സമാകുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വിറ്റർ പോസ്റ്റ് ആരംഭിച്ചത്. വംശീയതയുടെ ഏറ്റവും മാരകമായ അവസ്ഥയാണ് ഗർഭച്ഛിദ്രം. സമൂഹത്തിന്റെ സുസ്ഥിതിയും സമാധാനവും ഇത്രകണ്ട് നാമവശേഷമാക്കുന്ന മറ്റൊരു കൊടും ക്രൂരകൃത്യം ഈ കാഘട്ടത്തിൽ ഇന്നില്ല എന്നു തന്നെ പറയാം, അദ്ദേഹം തുടർന്നു.

കറുത്ത വർഗ്ഗക്കാർക്കിടയിൽ ഗർഭച്ഛിദ്ര നിരക്ക് വളരെ കൂടുതലാണ്. വെളുത്ത് വർഗ്ഗക്കാരിൽ 1000ൽ 138 ഗർഭച്ഛിദ്രങ്ങളാണ് നടക്കുന്നതെങ്കിൽ കറുത്ത വർഗ്ഗക്കാർക്കിടയിൽ 1000ൽ 501 ഗർഭച്ഛിദ്രങ്ങളാണ് നടക്കുന്നത്.  അമേരിക്കയുടെ ജനസംഖ്യയിലെ 12.8 ശതമാനം മാത്രമാണ് കറുത്ത വർഗ്ഗക്കാരുള്ളത്. എന്നിട്ടും ഗർഭച്ഛിദ്ര കണക്കെടുക്കുമ്പോൾ 35 ശതമാനവും നടക്കുന്നത് കറുത്ത വർഗ്ഗക്കാർക്കിടയിലാണ്. ഇത്തരത്തിൽ ഗർഭച്ഛിദ്രനിരക്ക് മുന്നോട്ട് പോയാൽ വർഗ്ഗനശീകരണത്തിന് വരെ വഴിയൊരുക്കുമെന്നും മാപ്പർഹിക്കാത്ത അത്യന്തം കുറ്റകരമായ ഒരു തെറ്റാണ് ഇതെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

പ്രോ ലൈഫ് ആക്ടിവിസ്റ്റായ ലില റോസ 2003ൽ തന്റെ 15ാം വയസ്സിൽ ആരംഭിച്ചതാണ് ലൈവ് ആക്ഷൻ എന്ന പ്രോ ലൈഫ് സംഘടന. ജീവൻ സംരക്ഷണമേഖലയിൽ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഈ സംഘടന ദി അഡ്വക്കേറ്റ് എന്ന പേരിൽ രാജ്യത്തെ കാമ്പസുകളിലുടനീളം വിതരണം ചെയ്യുന്നുണ്ട്. പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾ സ്റ്റിങ് ഓപ്പറേഷനിലൂടെ പകർത്തുന്നതിലൂടെയാണ് ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. കറുത്ത വർഗ്ഗക്കാർക്കിടയിൽ ഗർഭച്ഛിദ്രനടപടികൾ ഗണ്യമായി വളർന്നിരിക്കുന്നുവെന്നും വർഗ്ഗവിവേചനം തന്നെയാണ് അതിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്ന ലൈവ് ആക്ഷന്റെ പോസ്റ്റിനോടാണ് ആർച്ച്ബിഷപ്പും പ്രതികരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?