Follow Us On

29

March

2024

Friday

ജനിക്കുംമുമ്പേ സൂപ്പർഹിറ്റ്; ‘അൺപ്ലാൻഡ്’ ട്രെയിലർ ഐ ട്യൂൺസ് ‘ടോപ്പ് സ്‌പോട്ടിൽ’

ഫേസ്ബുക്കിലൂടെ കണ്ടത് 25 ലക്ഷംപേർ

ജനിക്കുംമുമ്പേ സൂപ്പർഹിറ്റ്; ‘അൺപ്ലാൻഡ്’ ട്രെയിലർ ഐ ട്യൂൺസ് ‘ടോപ്പ് സ്‌പോട്ടിൽ’

ടെക്‌സാസ്: ഗർഭച്ഛിദ്ര പ്രചാരകയിൽയിൽനിന്ന് േ്രപാ ലൈഫ് പ്രവർത്തകയിലേക്കുള്ള അബ്ബി ജോൺസണിന്റെ ജീവിതപരിവർത്തനം ഇതിവൃത്തമാകുന്ന സിനിമ ‘അൺപ്ലാൻഡ്’ ജനിക്കുംമുമ്പേ സൂപ്പർ ഹിറ്റ്! സിനിമയുടെ ട്രെയിലറിന് ലഭിക്കുന്ന അത്ഭുതാവഹമായ സ്വീകാര്യതതന്നെ ഈ വിശേഷണത്തിന് കാരണം. ഐ ട്യൂൺസിന്റെ ‘ടോപ്പ് സ്‌പോട്ടിൽ’ ഇടം പിടിച്ച ട്രെയിലർ ഫേസ്ബുക്കിലൂടെ കണ്ടവരുടെ എണ്ണവും 25 ലക്ഷം പിന്നിട്ടു.

‘ചൈൽഡ് പ്ലേ’, ‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം’, ‘അലാഡിൻ’ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ സൃഷ്ടിച്ച റെക്കോർഡ് ഭേദിച്ചാണ് ‘അൺപ്ലാൻഡ്’ ട്രെയിലർ ഐ ട്യൂൺസിന്റെ ‘ടോപ്പ് സ്‌പോട്ടിൽ’ ഇടംപിടിച്ചത്. മാർച്ച് 29നാണ് ചിത്രത്തിന്റെ റിലീസിംഗ്. ട്രെയിലർ തന്നെ ഇത്രയധികം ജനശ്രദ്ധ ആകർഷിച്ചതിൽ അതിയായ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

മൈ പില്ലോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചക്ക് കോൺസൽമാനും കാരി സോളമനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, അബ്ബി ജോൺസന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് ആഷ്‌ലി ബ്രാച്ചറാണ്. അബ്ബി ജോൺസന്റെ തന്നെ ‘അൺപ്ലാൻഡ്’ എന്ന പുസ്തകത്തെ അസ്പദമാക്കിയാണ് സിനിമ തയാറാക്കിയിരിക്കുന്നത്.

‘പ്ലാൻഡ് പേരന്റ്ഹുഡി’ലൂടെ ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുകയും പിന്നീട് മാനസാന്തരത്തിലൂടെ ഗർഭച്ഛിദ്ര വിരുദ്ധ മുന്നേറ്റങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്ത പ്രോ ലൈഫ് പ്രവർത്തകയാണ് അബ്ബി ജോൺസൺ. ഗർഭച്ഛിദ്ര ക്ലിനിക്കിലെ ജീവനക്കാരിയിൽനിന്ന് പ്രോ ലൈഫ് പ്രവർത്തകയിലേക്കുള്ള ജീവിതയാത്രകളും അനുഭവങ്ങളുമാണ് പുസ്തകത്തിലുടനീളം പങ്കുവെക്കുന്നത്.

ക്ലിനിക്കിൽ ജോലി ചെയ്തിരുന്നപ്പോൾ നേരിട്ട പ്രതിസന്ധികളാണ് തന്നെ ഒരു പ്രോ ലൈഫ് പ്രവർത്തകയാക്കി മാറ്റിയതെന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം ബെസ്റ്റ്‌ സെല്ലറുകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതാണ്.

ക്ലിനിക്കിലെ ജോലിക്കിടയിൽ 13ആഴ്ചകൾ മാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുജീവന്റെ തുടിപ്പ് സ്‌കാനിംഗിനിടെ കാണാനിടയാകുകയും ആ സംഭവം പിന്നീട് ജീവിതത്തിൽ വലിയ വഴിത്തിരിവാകുകയും ചെയ്തു. ഈ സിനിമ കാണുന്ന ആർക്കും ജീവിതത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയില്ലെന്നും അത്രകണ്ട് ആത്മാവും ജീവസുറ്റതുമായ ഒരു കഥയാണിതെന്നും ട്രെയിലർ പുറത്തിറങ്ങിയ ദിവസം അബ്ബി പറയുകയും ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?