Follow Us On

18

April

2024

Thursday

വംശീയത അമേരിക്കയുടെ ആദിപാപം;  ഇടയലേഖനത്തെ പിന്തുണച്ച് ബിഷപ്പ് ബാരൺ

വംശീയത അമേരിക്കയുടെ ആദിപാപം;  ഇടയലേഖനത്തെ പിന്തുണച്ച് ബിഷപ്പ് ബാരൺ

വാഷിംഗ്ടൺ ഡി.സി: വംശീയത അമേരിക്കയുടെ ആദിപാപമെന്ന് ലോസ്ആഞ്ചലസ് അതിരൂപത സഹായമെത്രാനും ‘വേഡ് ഓൺ ഫയർ’ എന്ന പ്രശസ്ത സുവിശേഷവത്കരണ മാധ്യമ ശുശ്രൂഷയുടെ സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരൺ. വംശീയതക്കെതിരെ അമേരിക്കൻ മെത്രാൻസമിതി അടുത്തയിടെ പുറപ്പെടുവിച്ച ഇടയ ലേഖനത്തിന് വീഡിയോ സന്ദേശത്തിലൂടെ പിന്തുണ നൽകുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വൈവിധ്യമായ അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മറ്റിയാണ് ‘ഓപ്പൺ വൈഡ് ഔർ ഹേർട്ട്‌സ് – ദി എൻഡ്യൂറിങ് കാൾ ടു ലവ്’ എന്ന പേരിലുള്ള ഇടയലേഖനം തയ്യാറാക്കിയതും.

Friends, here are my thoughts on "Open Wide Our Hearts," a recent pastoral letter against racism from the United States…

Posted by Bishop Robert Barron on Monday, February 18, 2019

വംശീയത ഈ കാലഘട്ടത്തിലും അമേരിക്കൻ സമൂഹം നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. 1979ൽ വംശീയതയെ ‘പാപം’ എന്ന നിലയിൽ വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ മെത്രാൻസമിതി ഇറക്കിയ ‘ബ്രദേഴ്‌സ് ആൻഡ് സിസ്റ്റേഴ്‌സ് ടു അസ്’ എന്ന ഇടയലേഖനത്തേയും ബിഷപ്പ് ബാരൺ വീഡിയോ സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഒരേ പിതാവിന്റെ മക്കളാകാൻ വിളിക്കപ്പെട്ടവരുടെ അടിസ്ഥാനപരമായ മാനുഷിക അന്തസ്സിന് വംശീയത ഭംഗം വരുത്തുന്നു എന്നതാണ് പ്രസ്തുത ഇടയലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇടയലേഖനം പുറത്തിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്ന വംശീയത മാനുഷിക അന്തസ്സിനു കളങ്കം വരുത്തുന്നതുകൊണ്ടുതന്നെ അത് മനുഷ്യർ തമ്മിലുള്ള ഒരുമിക്കലിന് വിലങ്ങുതടിയാകുകയാണ്, ബിഷപ്പ് ബാരൺ വ്യക്തമാക്കി.
വംശീയതയോട് കണ്ണടച്ചുകൊണ്ട് സുവിശേഷവത്കരണം സാധ്യമല്ല. അതുകൊണ്ടുതന്നെ അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ ഇടയലേഖനം വായിച്ച്, ക്രിസ്തുവിൽ നമ്മുടെ സഹോദരിസഹോദരന്മാരുടെ ജീവിതാന്തസ്സ് സംരക്ഷിക്കാൻ ദൈവം എപ്രകാരം നമ്മളെ വിളിക്കുന്നു എന്നതിനെപ്പറ്റി ചിന്തിക്കണമന്നും ബിഷപ്പ് ബാരൺ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?