Follow Us On

20

April

2024

Saturday

ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം

ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം

ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതൽക്കേ തന്നെ റോമൻ സഭയിൽ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്‌തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാൽ റോമൻ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികൾക്കിടയിൽ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്‌നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവർത്തനവും സഭകളിൽ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം.

ക്രിസ്തു തന്റെ സഭയിൽ ഐക്യം സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളിൽ കാണുവാൻ സാധിക്കും, അത്‌കൊണ്ട് തന്നെ തന്റെ മുഴുവൻ അനുയായികളിൽ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാൽ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂർത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യൻമാരിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവൻ അനുയായികളെയും വിളിച്ചുകൂട്ടി അവർക്ക് സുവിശേഷം പകർന്നു നൽകി. അതിനു ശേഷം അവരിൽ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്‌തോലൻമാർ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം.

ഈ പന്ത്രണ്ട് അപ്പസ്‌തോലൻമാരിൽ ഒന്നാമൻ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോൻ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നൽകിയതെന്നും അപ്പസ്‌തോലനായ വിശുദ്ധ മാർക്കോസ് പറഞ്ഞിട്ടുണ്ട്.

‘ആകയാൽ, നിങ്ങൾപോയി സുവിശേഷം പ്രസംഗിക്കുവിൻ’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തിൽ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോൾ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താൻ കൊടുത്ത പേരിനാൽതന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്.

ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാർത്ഥ ശിലയുമായ യേശു, താൻ ശക്തി പകർന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതൽ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേൽ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു ”ആകയാൽ ഞാൻ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടർന്ന് യേശു ഇപ്രകാരം കൂട്ടിചേർക്കുകയും ചെയ്യുന്നു ”നീയാകുന്ന പാറമേൽ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങൾ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു.

വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാൻ തക്കവിധമുള്ള വിശ്വാസത്താൽ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാൻ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു. പക്ഷെ ഈ പിന്തുടർച്ച ഒരിക്കലും ആദ്യത്തെയാൾക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങൾക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങൾക്കുമായി അനുതാപപൂർവ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാർവത്രികമായും ഒരിക്കൽ നൽകപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാൾക്ക് മാത്രമായി അധികാരം കൊടുക്കുമ്പോൾ അത് മറ്റാർക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അർത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?