Follow Us On

19

April

2024

Friday

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് മാർച്ച് ഒന്നിന്; ഒരുക്കം പൂർത്തിയാക്കി തായ്‌വാൻ

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് മാർച്ച് ഒന്നിന്; ഒരുക്കം പൂർത്തിയാക്കി തായ്‌വാൻ

തായ്‌പേയി: 2020ൽ ഹംഗറി ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനുവേണ്ടി വിശ്വാസികളെ ഒരുക്കാൻ തായ്‌വാനിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനായി വിശ്വാസീസമൂഹം ഒരുക്കം പൂർത്തിയാക്കുന്നു. മാർച്ച് ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് ചിയായി രൂപതയാണ് ആതിഥേയർ.

‘എന്റെ ഉറവകൾ നിന്നിലാണ്,’ (സങ്കീ. 87:7) എന്ന ബൈബിൾ വാക്യം മുഖ്യ പ്രമേയമായി സ്വീകരിച്ച ദിവ്യകാരുണ്യ കോൺഗ്രസിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി സുവിശേഷ തിരുസംഘം തലവൻ കർദിനാൾ ഫെർണാണ്ടോ ഫിലോനി പങ്കെടുക്കും. തായ്വാൻ വൈസ് പ്രസിഡന്റ് ഫിലിപ്പ് ചെൻ ചിയൻ ജെൻ ഫ്രാൻസിസ് പാപ്പയെ തായ്വാനിലേക്ക് ക്ഷണിച്ചെങ്കിലും നയതന്ത്രപരമായ കാരണങ്ങളാൽ സന്ദർശനം നീളുന്ന സാഹചര്യത്തിൽ കർദിനാൾ ഫിലോനിയെ പ്രത്യേക പ്രതിനിധിയായി പാപ്പ നിയമിക്കുകയായിരുന്നു.

‘പുരോഹിതരിൽ മാത്രം നിക്ഷിപ്തമായിരുന്നൊരു പ്രേഷിത ദൗത്യത്തിനായി അത്മായരെക്കൂടി ഒരുക്കികൊണ്ടിരിക്കുന്ന അവസരം കൂടിയാണിത്. സുവിശേഷപ്രഘോഷണമെന്ന ദൈവവിളിക്കായി അത്മായർക്ക് ഈ കൂട്ടായ്മ പ്രോത്സാഹനമേകും. ദിവ്യകാരുണ്യ രഹസ്യത്തെക്കുറിച്ചുള്ള വിശ്വാസികളുടെ അറിവ് വർദ്ധിപ്പിക്കാനും വിശ്വാസം ശക്തിപ്പെടുത്താനും ദിവ്യകാരുണ്യ കോൺഗ്രസ് സഹായമാകും,’ ത്തുമെന്നുമാണ് ചിയായി ബിഷപ്പ് തോമസ് ചുങ്ങ് പ്രത്യാശ പ്രകടിപ്പിച്ചു.

ദിവ്യകാരുണ്യത്തെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചും തായ്വാനിലെ കത്തോലിക്കരുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് മെത്രാൻ സമിതി തായ്വാനിലെ ഏഴ് രൂപതകളിലും മാറി മാറി ദേശീയ യൂക്കരിസ്റ്റിക് കോൺഗ്രസസ് സംഘടിപ്പിച്ചു തുടങ്ങിയത്.നവ സുവിശേഷവത്കരണം തായ്വാനിൽ അനിവാര്യമായ ഘട്ടത്തിലാണ് നാലാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?