Follow Us On

28

March

2024

Thursday

മാതൃകാപരമായ ജീവിതം ദൈവവിളിയുടെ പ്രധാന ഘടകം: ബിഷപ് ജോസഫ് മാര്‍ തോമസ്‌

മാതൃകാപരമായ ജീവിതം ദൈവവിളിയുടെ  പ്രധാന ഘടകം: ബിഷപ് ജോസഫ് മാര്‍ തോമസ്‌

ബത്തേരി: നല്ല കുടുംബങ്ങളില്‍നിന്ന് മാത്രമേ നല്ല ദൈവവിളികള്‍ ഉണ്ടാകൂ എന്നും മാതൃകാപരമായ ജീവിതമാണ് ദൈവവിളിയുടെ പ്രധാന ഘടകമെന്നും ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്.

ബഥനി സന്യാസിനീ സമൂഹത്തിലെ സമര്‍പ്പിതരുടെ സുവര്‍ണ ജൂബിലി, രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ദിവ്യബലിമധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണ മനോഭാവത്തോടെ യേശുവിന് സാക്ഷികളാകണമെന്നും അദ്ദേഹം പറഞ്ഞു.

സിസ്റ്റര്‍ പവിത്ര, സിസ്റ്റര്‍ സെവേറിയ, സിസ്റ്റര്‍ പ്രശാന്ത, സിസ്റ്റര്‍ ഏലിസ എന്നിവരുടെ സുവര്‍ണ ജൂബിലിയും സിസ്റ്റര്‍ പുഷ്പയുടെ രജതജൂബിലിയും ആഘോഷിച്ചു.
രൂപത വികാരി ജനറാള്‍ ഡോ. തോമസ് കാഞ്ഞിരമുകളില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഗീത എസ്.ഐ.സി, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ തനൂജ, ജനറല്‍ കൗണ്‍സിലര്‍ തേജസ്, സിസ്റ്റര്‍ പുഷ്പ എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?