Follow Us On

29

March

2024

Friday

ജനസാഗരങ്ങളെ സാക്ഷിയാക്കി കപ്പല്‍ പ്രദക്ഷിണം

ജനസാഗരങ്ങളെ സാക്ഷിയാക്കി കപ്പല്‍ പ്രദക്ഷിണം

കുറവിലങ്ങാട്: വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയ ജനസാഗരങ്ങളെ സാക്ഷിയാക്കി കപ്പല്‍ പ്രദക്ഷിണം. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായിരുന്നു കപ്പല്‍ പ്രദക്ഷിണം. യോനാ പ്രവാചകന്റെ നിനവെ യാത്രയുടെ സ്മരണകളുണര്‍ത്തുന്നതായിരുന്നു കപ്പല്‍ പ്രദക്ഷിണം.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റിയതോടെ തുടക്കമായി. ആദ്യദിവസം ഫാ. ജോണ്‍ കുറ്റാരപ്പള്ളി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. രണ്ടാം ദിവസം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.

തിരുനാളിനോടനുബന്ധിച്ച് ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോര്‍ജ് നെല്ലിക്കല്‍, റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. മാത്യു തെക്കേടത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മൂന്നാം ദിവസം രൂപതയിലെ നവവൈദികര്‍ സമൂഹബലിയര്‍പ്പിച്ചു. ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കപ്പല്‍ പ്രദക്ഷിണത്തോടനുബന്ധിച്ച് പാലാ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഡോ. തോമസ് പാടിയത്ത്, ഫാ. മാത്യു കവളമ്മാക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളി എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സമാപന ദിവസം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?