Follow Us On

29

March

2024

Friday

ആരാധനയ്ക്ക് ഇനി സ്വന്തം ദൈവാലയം; അഭിമാനനിറവിൽ സെന്റ് ജൂഡ് സമൂഹം

ചിക്കാഗോ സീറോ മലബാർ രൂപതയിലെ 46-ാമത് ഇടവക

ആരാധനയ്ക്ക് ഇനി സ്വന്തം ദൈവാലയം; അഭിമാനനിറവിൽ സെന്റ് ജൂഡ് സമൂഹം

വാഷിംഗ്ടൺ ഡിസി: പതിമൂന്ന് വർഷം പൂർത്തിയാക്കുന്ന സ്വന്തം ദൈവാലയം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയതിന്റെ അഭിമാനത്തിൽ നോർത്തേൺ വിർജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാർ സമൂഹം. 2006ൽ മാസത്തിലൊരിക്കലുള്ള കൂട്ടായ്മയായി ആരംഭിച്ച സമൂഹം സ്വന്തം ആരാധനാലയം ഇടവകയായി ഉയർത്തപ്പെടുകയും ചെയ്തതോടെ 13-ാം പിറന്നാൾ വർഷത്തിന് ഇരട്ടിമധുരം.

ഈ ചരിത്രനിമിഷം ഭക്തിസാന്ദ്രമായ തിരുക്കർമങ്ങളോടെയും പ്രൗഢഗംഭീരമായ ചടങ്ങുകളോടെയുമാണ് നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സമൂഹം അവിസ്മരണീമാക്കിയത്. ഭരണസിരാകേന്ദ്രത്തിൽ സീറോ മലബാർ സമൂഹം ആരാധനാലയം സ്വന്തമാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ അമേരിക്കയുടെ മറ്റ് പ്രദേശങ്ങളിലുള്ളവരും നോർത്തേൺ വിർജീനിയയിൽ എത്തിയതും ശ്രദ്ധേയമായി.

ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തായിരുന്നു മുഖ്യകാർമികൻ. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, ആർലിംഗ്ടൺ ബിഷപ്പ് എമരിത്തൂസ് പോൾ ലെവേർഡി, വാഷിംഗ്ടണിലെ അപ്പോസ്തോലിക് നൂൺഷ്യോ ഫസ്റ്റ് കോൺസുലാർ മോൺ. ഡെന്നിസ് കുറുപ്പശേരി എന്നിവർക്കൊപ്പം നിരവധി വൈദികരും കൂദാശാകർമത്തിൽ സന്നിഹിതരായിരുന്നു.

ദൈവാലയ കവാടത്തിൽ നൈറ്റ്സ് ഓഫ് കൊളംബസിന്റെ ഓണർ ഗാർഡോടെയാണ് വിശ്വാസീസമൂഹം വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. തുടർന്ന് വികാരി ഫാ. ജസ്റ്റിൻ പുതുശ്ശേരിയും കൈക്കാരൻമാരും ചേർന്ന് ബിഷപ്പുമാരെ കൊടിമരത്തിന്റെ സമീപത്തേക്ക് ആനയിച്ചു. അമേരിക്കൻ പതാകയും പേപ്പൽ പതാകയും ഉയർത്തിയശേഷമാണ് ബിഷപ്പുമാർ ദൈവാലയ മന്ദിരത്തിന്റെ നാടമുറിച്ചു.

തുടർന്ന് പ്രദക്ഷിണമായി വന്ന കാർമികർ അൾത്താരയിൽ പ്രവേശിച്ചതോടെ യാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകി. തുടർന്നായിരുന്നു കൂദാശാകർമം. വിശുദ്ധതൈലാഭിഷേകം, നിലവിളക്കു കൊളുത്തൽ, വിശുദ്ധ ഗ്രന്ഥ പ്രതിഷ്~, ദൈവാലയത്തിന്റെയും കെട്ടിടസമുച്ചയത്തിന്റെയും വെഞ്ചരിപ്പ് കർമം എന്നിവയ്ക്കുശേഷം മാർ അങ്ങാടിയത്ത്, പുതിയ ഇടവക പ്രഖ്യാപനവും ഫാ. ജസ്റ്റിൻപുതുശേരിയെ പ്രഥമ വികാരിയായി നിയമിക്കുന്ന വിവരവും പ്രഖ്യാപിച്ചു.

ഫ്രാൻസിസ് പാപ്പയുടെ സന്ദേശം മോൺ. ഡെന്നിസ് കുറുപ്പശേരിയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം ചിക്കാഗോ രൂപതാ വികാരി ജനറൽ മോൺ. തോമസ് കടുകപ്പള്ളിയും ആർലിംഗ്ടൺ ബിഷപ്പ് മൈക്കിൾ ബാർബേജിന്റെ സന്ദേശം മോൺ. തോമസ് ഫെർഗൂസനും വായിച്ചു. ആർലിംഗ്ടൺ ബിഷപ്പ് എമരിത്തൂസ് പോൾ ലെവേർഡി അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്നായിരുന്നു ദിവ്യബലിയുടെ പ്രധാനഭാഗങ്ങളിലേക്ക് കടന്നു.

ആർലിംഗ്ടൺ വികാരി ജനറൽ മോൺ. തോമസ് ഫെർഗൂസൻ, ചിക്കാഗോ രൂപതാ വികാരി ജനറൽ മോൺ. തോമസ് കടുകപ്പള്ളി, രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, വാഷിംഗ്ടൺ ഡി.സി സീറോ മലങ്കര വികാരി ഫാ. മൈക്കിൾ ഇടത്തിൽ, ഫാ. ജസ്റ്റിൻ പുതുശേരി, ഫാ. റോയ് മൂലേച്ചാലിൽ, ആർലിംഗ്ടൺ രൂപതയിൽനിന്നുള്ള ഫാ. ക്രിസ്റ്റഫർ മോൾഡ്, ഫാ. ആൻഡ്രൂ ഫിഷർ, ഫാ. ചാൾസ് മെർക്കൽ, ഫാ. ഡെന്നിസ് ക്ലിൻമാൻ, ഫാ. ടോണി മെർക്സ്, ഫാ. ജോസഫ് ബെർഗിഡ, ഫാ. ആന്റണി കിള്ളിയാൻ, ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. ജോസഫ് പാലക്കൽ സിഎംഐ, ഫാ. മാത്യു ഈരാളി, ഫാ ജോർജ് മാളിയേക്കൽ, ഫാ. അനിൽ ഗോൺസാൽവസ്, ഫാ. ആൽബർട്ട് ഒഎഫ്എം, ഫാ. സനിൽ എസ്ജെ, ഫാ. സിബി കൊച്ചീറ്റത്തോട്ട്, ഫാ. കുര്യാക്കോസ് വാടാന, ഫാ. ജോൺ വിയാനി, ഫാ. ഷാനോ മണ്ണാത്തറ, ഫാ. ജോസഫ് പൂവേലി എന്നിവർ സഹകാർമികരായിരുന്നു.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള 50 അംഗ ഗായകസംഘം കൂദാശാകർമങ്ങൾക്കും ദിവ്യബലിക്കും മനോഹാരിതപകർന്നു. വിശിഷ്ടാതിഥികൾക്കും മുൻ കൈക്കാരന്മാർക്കുമുള്ള സെന്റ് ജൂഡ് ഇടവകയുടെ പ്രത്യേക ഉപഹാരം മാർ അങ്ങാടിയത്ത് സമർപ്പിച്ചു. വാഷിംഗ്ടൺ കാപ്പിറ്റൽ ഏരിയയിലെ ആദ്യസീറോ മലബാർ ദേവാലയവും ചിക്കാഗോ രൂപതയിലെ 46-ാമത് ഇടവകയാണ് സെന്റ് ജൂഡ് ദൈവാലയം. വികാരി ഫാ. ജസ്റ്റിൻ പുതുശേരി, കൈക്കാരന്മാരായ സോണി കുരുവിള, റോണി തോമസ് എന്നിവരുടെയും നിരവധി വാളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ദൈവാലയ കൂദാശക്കുവേണ്ടി നടത്തിയത്.

ഷാന്റിലി ലഫായേറ്റെ ഡ്രൈവിൽ, ദൈവാലയം ഉൾപ്പെടെ 23,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടസമുച്ചയാണ് സമൂഹം സ്വന്തമാക്കിയിരിക്കുന്നത്. അസംബ്ലി ഹാൾ, മ്യൂസിക് റൂം, ക്ലാസ് മുറികൾ, ഓഫീസ് മുറികൾ തുടങ്ങിയ സൗകര്യം കെട്ടിടസമുച്ചയത്തിലുണ്ട്. നോർത്തേൺ വിർജീനിയയിലെ 200ൽപ്പരം കുടുംബങ്ങളാണ് ഈ ദൈവാലയത്തിന്റെ കീഴിൽ വരുന്നത്. 180ൽപ്പരം കുട്ടികൾ വേദപാ~ ക്ലാസുകളിൽ സംബന്ധിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?