Follow Us On

29

March

2024

Friday

ബിസിനസ് വളരണോ; അറിയണം ‘ചിക്ക്-ഫിൽ-എ’ വിജയരഹസ്യം

ബ്രാൻഡ് അംബാസിഡറിനെ വെളിപ്പെടുത്തി 'ചിക്ക്-ഫിൽ-എ'

ബിസിനസ് വളരണോ; അറിയണം ‘ചിക്ക്-ഫിൽ-എ’ വിജയരഹസ്യം

വാഷിംഗ്ടൺ ഡി.സി: രുചിവൈവിധ്യംകൊണ്ടും വിഭവവൈവിധ്യംകൊണ്ടും അമേരിക്കയിൽ 2200 റസ്റ്ററന്റുകളുള്ള ഫാസ്റ്റ് ഫുഡ് ശ്രംഖല ‘ചിക്ക്-ഫിൽ-എ’യുടെ യഥാർത്ഥ വിജയരഹസ്യം എന്താണ്? പരസ്യതന്ത്രം, ഉപഭോക്തൃ സംതൃപ്തി, തൊഴിലാളി സൗഹൃദ മനോഭാവം എന്നൊക്കെ പറയാൻ വരട്ടെ. കാരണം ഇതെല്ലാം വിജയരഹസ്യങ്ങൾതന്നെ, എന്നാൽ യഥാർത്ഥ വിജയരഹസ്യം മറ്റൊരാളാണ്- ലോകരക്ഷകനായ യേശുക്രിസ്തു!

ഈയിടെ, ‘ചിക്ക്-ഫിൽ-എ’ സ്ഥാപകൻ എസ്. ട്രൂറ്റ് കാത്തിയുടെ മകളായ ട്രൂഡി കാത്തി വൈറ്റ് പ്രമുഖ ഓൺലൈൻ പത്രം ‘ക്രിസ്റ്റ്യൻ പോസ്റ്റി’ന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ ‘ബ്രാൻഡ് അംബാസിഡറി’നെ വെളിപ്പെടുത്തിയത്. ‘കമ്പനിയുടെ വിജയത്തിന്റെ പിന്നിലെ രഹസ്യം ക്രിസ്തുവാണ്. ദൈവത്തിന്റെ വിശ്വസ്തരായ ദാസരെന്ന നിലയിൽ ഞങ്ങൾ ബിസിനസിലൂടെ ദൈവത്തെ മഹത്വപ്പെടുത്താൻ ശ്രമിക്കുന്നു.’

ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച പ്രവർത്തന ശൈലിയും അർപ്പണബോധവും മൂലം വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഏറെ ആദരിക്കപ്പെടുന്ന ബിസിനസ് സംരംഭമാണ് ചിക്ക്-ഫിൽ-എ. ദൈവവചനം ബിസിനസിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്ന് പറയുകമാത്രമല്ല കാട്ടിത്തരുന്നതിലും ശ്രദ്ധാലുക്കളാണ് ടീം ചിക്ക്-ഫിൽ-എ.

എസ്. ട്യൂറ്റ് കാത്തി

‘ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയാണ് എന്റെ പിതാവ് ഈ കച്ചവടം തുടങ്ങിയത്. ദൈവവചനങ്ങളിൽനിന്ന് നമുക്ക് പ~ിക്കാൻ ഏറെയുണ്ട്. അവ ബിസിനസിൽ പ്രാവർത്തികമാക്കാനും കഴിയും. ദൈവത്തിന്റെ വിശ്വസ്തരായ ദാസരെന്ന നിലയിൽ ഞങ്ങൾ ബിസിനസിലൂടെ ദൈവത്തെ മഹത്വപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് ചിക്ക്-ഫിൽ-എയിൽ വരുന്നവരിൽ പ്രചോദനാത്മകമായ സ്വാധീനം ചെലുത്തുന്നുമുണ്ട്,’ തന്റെ പിതാവിൽനിന്ന് പ~ിച്ച ബൈബിൾ പാ~ങ്ങളെക്കുറിച്ച് ട്രൂഡി കാത്തി വാചാലയായി.

കാത്തിയുടെ കൗമാര പ്രായത്തിലാണ് അവളുടെ പിതാവ് റെസ്റ്റോറന്റിന്റെ ചുമതല ഏൽപ്പിക്കുന്നത് വിവാഹത്തിനു ശേഷം കാത്തിയും വ് ജോൺ വൈറ്റും ബ്രസീലിൽ പ്രേഷിത പ്രവർത്തനങ്ങളിലും വ്യാപൃതരായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച വളർച്ചയാണ് ചിക്ക്-ഫിൽ-എ നേടുന്നത്. തൊഴിലാളികളോടുള്ള കമ്പനിയുടെ സമീപനത്തെ ‘ബിസിനസ് ഇൻസൈഡർ’, ‘ഫോബ്‌സ്’ ഉൾപ്പെടെയുള്ള മാസികകൾ പുകഴ്ത്തിയിട്ടുണ്ട്. അവർ രചിച്ച ‘ക്ലൈംപ് എവരി മൗണ്ടൻ: ഫൈൻഡിംഗ് ഗോഡ് ഫെയ്ത്ത്ഫുൾ ഇൻ ദ ജേർണി ഓഫ് ലൈഫ്’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.

സന്തോഷം, സമാധാനം, പ്രതീക്ഷ എന്നിവ പണം കൊടുത്ത് വാങ്ങാനാവില്ലെന്നും മറിച്ച്, ദൈവവചനങ്ങളിലും യേശുവുമായുള്ള ബന്ധത്തിലൂടെയും മാത്രമേ ലഭിക്കൂ എന്ന് പിതാവ് തന്നെ പ~ിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ കാത്തി, യോഹന്നാന്റെ സുവിശേഷവും അഭിമുഖത്തിൽ പരാമർശിച്ചു: ‘ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ’ (യോഹ. 14:27).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?