Follow Us On

29

March

2024

Friday

മാര്‍പാപ്പയുടെ സ്‌നേഹസമ്മാനമായി വിശുദ്ധസ്ലീവ; നസ്രാണി യുവശക്തിയില്‍ ആവേശമാകാന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങള്‍

മാര്‍പാപ്പയുടെ സ്‌നേഹസമ്മാനമായി വിശുദ്ധസ്ലീവ;  നസ്രാണി യുവശക്തിയില്‍ ആവേശമാകാന്‍  കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങള്‍

ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നസ്രാണി യുവശക്തിക്കും, അതിനൊരുക്കമായി നടത്തപ്പെടുന്ന അഗ്നി പ്രയാണങ്ങള്‍ക്കും മുമ്പില്‍ വഹിക്കാന്‍ വേണ്ടിയുള്ള മാര്‍ത്തോമ്മ സ്ലീവ രൂപതാ എസ്.എം.വൈ.എം മുന്‍ ഡയറക്ടര്‍ ഫാ. തോമസ് ശൗര്യാംകുഴില്‍ ഫ്രാന്‍സീസ് പാപ്പായില്‍നിന്നും ഏറ്റുവാങ്ങുന്നു.

കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ചും മാര്‍ത്തോമ്മ സ്ലീവ ആശീര്‍വദിച്ചു നല്‍കിയും ഫ്രാന്‍സീസ് മാര്‍പാപ്പ. ഏപ്രില്‍ 27, മെയ്12, ജൂണ്‍ 2 തീയതികളില്‍ കട്ടപ്പന, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ മേഖലകളിലായി നടത്തപ്പെടുന്ന നസ്രാണി യുവശക്തിക്കും, അതിനൊരുക്കമായി നടത്തപ്പെടുന്ന അഗ്നി പ്രയാണങ്ങള്‍ക്കും മുമ്പില്‍ വഹിക്കാന്‍ വേണ്ടിയുള്ള മാര്‍ത്തോമ്മ സ്ലീവായാണ് മാര്‍പാപ്പാ ആശീര്‍വദിച്ചു നല്‍കിയത്. കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജവനങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ച പാപ്പ, തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് യുവജനങ്ങളോടായി അഭ്യര്‍ത്ഥിച്ചു. കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം -ന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. തോമസ് ശൗര്യാംകുഴിയാണ് ഫ്രാന്‍സീസ് പാപ്പായില്‍നിന്നും മാര്‍ത്തോമ്മാ സ്ലീവ ഏറ്റുവാങ്ങിയത്.

സഭാവിരുദ്ധ ബാഹ്യശക്തികളുടെ കുടിലതന്ത്രങ്ങളെക്കുറിച്ചുള്ള അവബോധം യുവജനങ്ങളിലെത്തിക്കുക, കത്തോലിക്കാ സഭയുടെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക, യുവജനങ്ങളില്‍ സംഘടനാ അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 4 മുതല്‍ ജൂണ്‍ 2 വരെ നസ്രാണി യുവശക്തി അഗ്നി പ്രയാണങ്ങളും മൂന്ന് മഹാറാലികളും നടത്തപ്പെടുന്നു. ഇടവകയിലെ പ്രഭാഷണങ്ങള്‍ക്ക് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് ടീം നേത്യത്വം നല്‍കും. നസ്രാണി യുവശക്തി മഹാറാലിക്ക് ക്യാപ്റ്റന്‍ ശ്രീ. ജോമോന്‍ പൊടിപാറ, കോര്‍ഡിനേറ്റര്‍ ശ്രീ. സനു പുന്നയ്ക്കല്‍, രൂപത ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കൊച്ചുപുരയ്ക്കല്‍, ഫൊറോന ഡയറക്ടര്‍മാര്‍, ആനിമേറ്റേഴ്‌സ്, ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?