Follow Us On

24

May

2019

Friday

കത്തോലിക്കരോട് മാത്രമായി ഒരു പ്രതിബദ്ധത വേണ്ട; രാഷ്ട്രീയക്കാർക്ക് പാപ്പയുടെ നിർദേശം

കത്തോലിക്കരോട് മാത്രമായി ഒരു പ്രതിബദ്ധത  വേണ്ട; രാഷ്ട്രീയക്കാർക്ക് പാപ്പയുടെ നിർദേശം

വത്തിക്കാൻ സിറ്റി: കത്തോലിക്കർക്ക് വേണ്ടിയോ കത്തോലിക്കാപ്രസ്ഥാനങ്ങൾക്കു വേണ്ടിയോ മാത്രമായി ഒരു രാഷ്ട്രീയപ്രതിബദ്ധത ഉണ്ടാവരുതെന്ന് കത്തോലിക്കാ വിശ്വാസികളായ രാഷ്ട്രീയക്കാർക്ക് ഫ്രാൻസിസ് പാപ്പയുടെ നിർദേശം. ലാറ്റിനമേരിക്കൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ കാര്യം പറഞ്ഞത്. ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ കത്തോലിക്കരുടെ സാന്നിധ്യം ഉണ്ടാവേണ്ടത് ആവശ്യമാണെന്നും പാപ്പ പറഞ്ഞു.

ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിലെ അംഗത്വമല്ല, സമൂഹത്തിനു നൽകുന്ന സേവനമാണ് ഒരു രാഷ്ട്രീയക്കാരനെ കത്തോലിക്കനാക്കുന്നത്.നിങ്ങളുടെ വിശ്വാസത്തെ മഹത്തായ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഞാൻ ക്ഷണിക്കുന്നു. ഒരു കത്തോലിക്കനായ രാഷ്ട്രീയക്കാരൻ എപ്പോഴും എളിമയോടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള പദ്ധതികൾ വിഭാവനം ചെയ്യണമെന്നും പാപ്പ ഓർമിപ്പിച്ചു.

‘ഒരു കത്തോലിക്കനാവുക എന്നാൽ ഒരു പാർട്ടി തിരഞ്ഞെടുപ്പല്ല. മറിച്ച്, മാമ്മോദീസയിലൂടെ ലഭിച്ച വിളിയിൽ തുടരുകയും ഇടവകയോട് ചേർന്നുനിന്ന് അനുദിനജീവിതത്തിനാവശ്യമായ കരുത്ത് ദൈവത്തിൽനിന്ന് സ്വീകരിക്കുകയും ചെയ്യുക എന്നതാണത്. ഒരാൾക്ക് ഒറ്റയ്ക്കുനിന്ന് പ്രതിസന്ധികളെ നേരിടാനാവില്ല എന്നതുതന്നെ അതിനു കാരണം,’ പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?