Follow Us On

26

March

2019

Tuesday

സെലിബ്രിറ്റിയല്ല, വെറും മണ്ണ്; നശ്വരത ഓർമിപ്പിച്ച് സെലിബ്രിറ്റി പോസ്റ്റുകൾ!

സെലിബ്രിറ്റിയല്ല, വെറും മണ്ണ്; നശ്വരത ഓർമിപ്പിച്ച് സെലിബ്രിറ്റി പോസ്റ്റുകൾ!

വാഷിംഗ്ടൺ ഡി.സി: മനുഷ്യന്റെ നശ്വരത ഓർമപ്പെടുത്തി നെറ്റിയിൽ ചാരംകൊണ്ട് കുരിശുവരക്കുന്ന വിഭൂതിത്തിരുനാളിൽ വെറും മണ്ണാണെന്ന് സ്വയം പ്രഘോഷിച്ച് ഹോളിവുഡ് താരങ്ങൾ. വിഭൂതി ദിനത്തിൽ, ചാരംകൊണ്ട് നെറ്റിയിൽ കുരിശ് വരച്ച സെൽഫി ചിത്രങ്ങൾ പതിവാണെങ്കിലും ഇത്തവണ ലോകം ശ്രദ്ധിച്ചത് പ്രധാനമായും രണ്ടുപേരെയാണ്.

ട്രാൻസ്ഫോർമേർസ്, റ്റെഡ്, ഷൂട്ടർ തുടങ്ങി നിരവധി ഹിറ്റ് അമേരിക്കൻ ചിത്രങ്ങളിലൂടെ ജനമനസുകളിൽ ഇടംപിടിച്ച മാർക് വാൽബർഗും എമ്മി അവാർഡ് ജേതാവും നടിയുമായ പട്രീഷ്യ ഹീറ്റനും തന്നെ ആ രണ്ടുപേർ.

കത്തോലിക്കാ വിശ്വാസം സാധിക്കുന്ന വേദികളിലെല്ലാം പ്രഘോഷിക്കാൻ തൽപ്പരനായ വാൽബർഗ്, നെറ്റിയിൽ കുരിശ് വരച്ച് എല്ലാവർക്കും നോമ്പ് ദിനങ്ങൾ ആശംസിച്ച് വിഭൂതി ദിനത്തിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകംതന്നെ തരംഗമായി കഴിഞ്ഞു. വർഷത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിനങ്ങളിലൊന്ന് എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ, ഇദ്ദേഹം എല്ലാവർക്കും നല്ലൊരു വിഭൂതി ആശംസിച്ചു.

‘ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുളളവരെയും ദൈവം അനുഗ്രഹിക്കട്ടെ. അൽപ്പനാളത്തേക്ക് സോഷ്യൽ മീഡിയയിൽ എന്നെ കണ്ടില്ലെങ്കിൽ അതിന് കാരണം കുറച്ചുനാൾ നിശബ്ദതയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്,’ വാൽബെർഗ് വ്യക്തമാക്കി.

എമ്മി അവാർഡ് ജേതാവും നടിയുമായ പട്രീഷ്യ ഹീറ്റനും വിഭൂതി ദിനത്തിൽ നെറ്റിയിൽ കുരിശ് വരച്ച് കാറിൽ ഇരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചാരം നശ്വരതയല്ല മറിച്ച് പ്രായചിത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന വാക്കുകളും ചിത്രത്തോടൊപ്പം പട്രീഷ്യയുടെ കുറിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?