Follow Us On

29

March

2024

Friday

വധശിക്ഷ നിറുത്തലാക്കണം: ഡെമോക്രാറ്റ്സിന് കാത്തലിക്ക് കോൺഫറൻസിന്റെ പിന്തുണ

വധശിക്ഷ നിറുത്തലാക്കണം: ഡെമോക്രാറ്റ്സിന് കാത്തലിക്ക് കോൺഫറൻസിന്റെ പിന്തുണ

ഡെൻവർ: രാജ്യത്തുനിന്ന് വധശിക്ഷ ഇല്ലാതാക്കാനുള്ള ഡെമോക്രാറ്റ്സിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊളറാഡോ കത്തോലിക്ക കോൺഫറൻസ്. മാർച്ച് ആറിന് സെനേറ്റ് ജുഡീഷ്യറി കമ്മറ്റി പാസ്സാക്കിയ ബില്ലിലാണ് മരണശിക്ഷ ഇല്ലാതാക്കണമെന്ന അഭിപ്രായവുമായി ഡെമോക്രാറ്റ്സ് രംഗത്തെത്തിയത്. ബിൽ സെനേറ്റിലേക്ക് ചർച്ചയ്ക്ക് അയക്കുന്നതിന് മുന്നോടിയായി തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന പ്രതിനിധികളെ ഫോൺ വഴിയോ, ഇമെയിൽ വഴിയോ ബന്ധപ്പെടണമെന്ന് കൊളാറാഡോ കത്തോലിക്ക കോൺഫറൻസ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

കൊളറാഡോയിൽ ദയാവധം ഇല്ലാതാക്കാനായി പരിശ്രമിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. മരണശിക്ഷ ഇല്ലാതാക്കാനും നിറുത്തലാക്കാനും പനിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. കൂടാതെ ഈ വിഷയത്തിൽ കൂടുതൽ പിന്തുണ നൽകികൊണ്ട് ബിഷപ്പുമാരും തങ്ങളുടെ അഭിപ്രായം പൊതുവായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊളറാഡോ കാത്തലിക് കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെന്നി ക്രാസ്‌കിക പറഞ്ഞു.

പുതിയ ബിൽ പ്രകാരം ഈ വർഷം ജൂലൈ ഒന്നിന് മുമ്പോ ശേഷമോ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ നിന്ന് മരണവിധി നീക്കം ചെയ്യണമെന്നാണ് അനുശാസിക്കുന്നത്. നിലവിൽ കൊളറാഡോയിൽ മരണശിക്ഷ കാത്ത് കഴിയുന്ന മൂന്ന് ആഫ്രിക്കൻ-അമേരിക്കൻ വംശജരാണുള്ളത്. ഇത് വംശീയ അനീതിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബില്ലിനെ പിന്തുണച്ച ഡെമോക്രാറ്റ്സിൽ ഒരാളായ ഏഞ്ചല വില്യംസും അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?