Follow Us On

24

May

2019

Friday

അബോർഷന് കടിഞ്ഞാണിട്ട് ജോർജ്ജിയ ഹൗസും

അബോർഷന് കടിഞ്ഞാണിട്ട് ജോർജ്ജിയ ഹൗസും

അറ്റ്ലാന്റാ: ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിർണ്ണയിക്കാൻ കഴിഞ്ഞാൽ അബോർഷൻ അനുവദനീയമല്ലെന്ന ബിൽ പാസാക്കി ജോർജ്ജിയ ഹൗസ്. വൈകാരിക ചർച്ചകൾക്കൊടുവിലാണ് ‘ദ ലിവിങ്ങ് ഇൻഫെന്റ്സ് ഫെയർനസ് ആന്റ് ഇക്വിറ്റി’ (എൽ.ഐ.എഫ്.ഇ)എന്ന ബിൽ ഹൗസ് പാസാക്കിയത്.

‘എൽ.ഐ.എഫ്.ഇ’ ബിൽ 481 പ്രകാരം ഗർഭാവസ്ഥയുടെ ആറാമത്തെ ആഴ്ചമുതൽ, അതായത് ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്താൻ സാധിക്കുന്നതുമുതൽ അബോർഷൻ അനുവദനീയമല്ല. അമ്മയുടെ ജീവന് അപകടമോ ലൈംഗികപീഡനത്തിന് ഇരയാകുന്നതുവഴി ഗർഭം ധരിക്കേണ്ടിവരുകയോ ചെയ്യുന്ന സാഹചര്യത്തിൻ മാത്രമാണ് നിയമത്തിൽ ഇളവുവരുത്താൻ കഴിയുകയുള്ളുവെന്നും ബില്ലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്റ്റേറ്റ് പ്രതിനിധി ഇഡി സെറ്റ്സ്ലർ മുന്നോട്ട് വെച്ച ബില്ലിന് 93-73 എന്ന ഭൂരിപക്ഷമാണ് ലഭിച്ചത്. ബില്ലിനോട് പ്രതികരിച്ചുകൊണ്ട് പ്രോ അബോർഷൻ ഡെമോക്രാറ്റുകളിൽ മിക്കവരും സെറ്റ്സ്ലർക്ക് പുറം തിരിഞ്ഞാണ് ഹൗസിൽ നിന്നത്. മറ്റുചിലർ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ വേദി വിട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

ഗർഭാവസ്ഥയുടെ ആറാഴ്ചമുതൽ അമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ജോർജ്ജിയയിൽ മാത്രമല്ല, ഫ്ളോറിഡ, കെൻടുക്കി, മിസിസിപ്പി, മിസൗറി, ഒഹിയോ, സൗത്ത് കരോളിന, ടെന്നിസി, ടെക്സസ് എന്നീ സ്റ്റേറ്റുകളിലും ഈ അടുത്ത കാലത്ത് പ്രോ ലൈഫ് നിയമനിർമ്മാതാക്കൾ ഹൃദയമിടിപ്പ് ബിൽ പാസ്സാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?