Follow Us On

26

March

2019

Tuesday

സുഡാനി പെൺകുട്ടികളുടെ ‘ഉയിർപ്പ്’ ; സിസ്റ്റർ ഓർലയ്ക്ക് ധീര വനിത പുരസ്‌കാരം

സുഡാനി പെൺകുട്ടികളുടെ ‘ഉയിർപ്പ്’ ; സിസ്റ്റർ ഓർലയ്ക്ക് ധീര വനിത പുരസ്‌കാരം

വാഷിംങ്ടൺ ഡി.സി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അന്താരാഷ്ട്ര ധീരവനിത പുരസ്‌കാരം കരസ്ഥമാക്കി സിസ്റ്റർ ഓർല ട്രെയേസി. ദൈവവിളിയോടുള്ള തന്റെ പ്രതിബദ്ധതയും പ്രവർത്തനമേഖലയിലെ സുത്യർഹമായ സേവനവും പരിഗണിച്ചാണ് സിസ്റ്റർ ഓർലയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലെസ്സഡ് വെർജിൻ മേരി, അഥവ, ലൊറീറ്റോ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സന്യാസസമൂഹത്തിലെ അംഗമാണ് സിസ്റ്റർ.

സൗത്ത് സുഡാനിലെ യുവതികൾക്ക് വിദ്യാഭ്യാസം നൽകുന്നതായിരുന്നു സിറ്ററിന്റെ സേവനങ്ങളിൽ പേരുകേട്ടത്. സൗത്ത് സുഡാനിൽ വിദ്യാഭ്യാസമെന്നല്ല അടിസ്ഥാന സ്വാതന്ത്ര്യം പോലും സ്വപ്നം കാണാൻ കഴിയാതിരുന്ന അനേകം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിലൂടെ അവർ അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും അതുവഴി സ്വയം പകർന്നുനൽകുന്നതിന്റെ നന്മ മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുകയുമായിരുന്നു. മാത്രമല്ല ആഭ്യന്തര കലാപങ്ങളിൽ നിന്നും നിർബന്ധിത വിവാഹം പോലുള്ള അനാചാരങ്ങളിൽ നിന്നും പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് ചുക്കാൻ പിടിക്കുന്നതും സിസ്റ്റർ ഓർലയയാണ്.

നിലവിൽ ലെക്ക് സ്റ്റേറ്റ്സിലെ റൂംബെക്കിൽ, പെൺകുട്ടികൾക്കുള്ള എറ്റവും പ്രധാനപ്പെട്ട ലൊറെറ്റോ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലാണ് ഐറിഷ്‌കാരിയായ സിസ്റ്റർ ട്രെിയേസി. ലോകമെമ്പാടും സമാധാനം, നീതി, മനുഷ്യാവകാശം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ സധൈര്യം മുന്നിട്ടിറങ്ങുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളെ ആദരിക്കുന്ന ഈ പദ്ധതി ഇതോടെ 13വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?