Follow Us On

22

July

2019

Monday

പാപ്പയുടെ വാർഷിക ധ്യാനത്തിന് റോമിൽ തുടക്കം

പാപ്പയുടെ വാർഷിക ധ്യാനത്തിന് റോമിൽ തുടക്കം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ ഉൾപ്പടെയുള്ള വത്തിക്കാൻ കൂരിയ അംഗങ്ങൾക്കായി ഇറ്റാലിയൻ സന്യാസി ബർണാർഡോ ഫ്രാൻസിസ്‌കോ മരിയ ജിയാന്നി നയിക്കുന്ന നോമ്പുകാല ധ്യാനം ഇറ്റലിയിൽ ആരംഭിച്ചു. ഇറ്റലിയിലെ അരിസിയ നഗരത്തിൽ കാസാ ഡിവൈൻ മെയിസ്ട്രോയിൽ ഞായറാഴ്ചയാണ് ധ്യാനം ആരംഭിച്ചത്. ‘ഈ ലോകജീവിതത്തിൽ ക്രിസ്തുവിന്റെ നോട്ടവും പ്രവർത്തികളും’ എന്നതാണ് ഈ വർഷത്തെ നോമ്പുകാല ധ്യാനത്തിന്റെ മുഖ്യവിഷയവും.

ദൈവം നമ്മെ ശ്രദ്ധിക്കുംവിധം നമ്മെത്തന്നെ ഒരുക്കാമെന്നും ക്രിസ്തുവാണ് നമ്മുടെ മാനുഷികത്വം എന്നുമുള്ള ആശയത്തിൽ കേന്ദ്രീകരിച്ചായിരുന്നു ബർണാർഡോ ഫ്രാൻസിസ്‌കോ ധ്യാനത്തിന് പ്രാരംഭം കുറിച്ചത്. യേശുവിനെ കാണാനായി സിക്കമൂർ മരത്തിന്റെ മുകളിൽ കയറിയ സക്കേവൂസിനെ പരിഗണിക്കുന്ന ക്രിസ്തുവാകണം നമ്മെയും നോക്കേണ്ടത്. തന്നെ ഒരു നോക്കു കാണാനായി മരത്തിൻ മുകളിൽ കയറിയ സക്കേവൂസിന്റെ മനസ്സിലേയ്ക്ക് നോക്കാൻ തമ്പുരാൻ മറന്നില്ലയെന്നതാണ് യാഥാർത്ഥ്യം. ആ ധനിക യുവാവിനെ ഒറ്റ നോട്ടത്തിൽ സ്‌നേഹിക്കുകയും തനിക്കും കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു ഈശോ ചെയ്തത്.

നമ്മുടെ അജപാലനപ്രവർത്തനങ്ങൾ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ജനങ്ങൾ, യേശു നമ്മെ ഏൽപ്പിച്ചിരിക്കുന്ന മനുഷ്യകുലം മുഴുവൻ അങ്ങനെ സർവ്വവും സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും നീതിയുടെയും, സാഹോദര്യത്തിന്റെയും പൂന്തോട്ടമായി മാറ്റാൻ കഴിയുന്നതാവണമെന്ന് കൂരിയയോടായി പാപ്പയും പറഞ്ഞു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന നോമ്പുകാല ധ്യാനത്തിൽ ഒരുദിവസം രണ്ട് ധ്യാനങ്ങളാണുള്ളത്. ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും ഉൾപ്പടെയുള്ള ആരാധനക്രമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 15ന് പാപ്പ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും താത്കാലികമായി നിറുത്തിവച്ചിരിക്കുകയുമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?