Follow Us On

28

March

2024

Thursday

ഭ്രൂണത്തിൽനിന്ന് വാക്‌സിൻ വേണ്ട; പ്രതിഷേധവുമായി ‘റിനോവേഷൻ 21’

ഭ്രൂണത്തിൽനിന്ന് വാക്‌സിൻ വേണ്ട; പ്രതിഷേധവുമായി ‘റിനോവേഷൻ 21’

വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തിന് ഇരയാക്കപ്പെട്ട ഭ്രൂണങ്ങളിൽനിന്ന് പ്രതിരോധ വാക്‌സിനുകൾ ഉത്പ്പാദിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ബോധവത്ക്കരണവും സംഘടിപ്പിച്ച് ‘റിനോവേഷൻ 21’ കൂട്ടായ്മ. വാക്‌സിനുകൾ ഇത്തരത്തിൽ തയാറാക്കുന്നതിന് തടയിടാൻ സമ്മർദം ചെലുത്തുന്നതിനൊപ്പം, ഇക്കാര്യം അറിയാത്തവരിൽ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ‘റിനോവേഷൻ 21’ന്റെ പ്രതിഷേധം. അധാർമിക നടപടികൾക്കെതിരെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ എഴുത്തുകാരൻറോബർട്ട് ഡാൽ ബോസ്‌കോ 2017ൽ രൂപംകൊടുത്ത കൂട്ടായ്മയാണ്‌ ‘റിനോവേഷൻ 21’.

റോമിലെ കസാ ബോണസ് പാസ്റ്ററിലായിരുന്നു ജീവൻസംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രതിഷേധക്കൂട്ടായ്മ. ശാസ്ത്രജ്ഞർ, പ്രഭാഷകർ, സാമൂഹ്യപ്രവർത്തകർഎന്നിങ്ങനെ സമൂഹത്തിലെ വിവിധ രംഗങ്ങളിൽനിന്നുള്ളവർ പങ്കെടുത്തതിലൂടെ ഏറെ വ്യത്യസ്തവും ക്രിയാത്മകവുമായ പ്രതിഷേധമായി ഊ കൂട്ടായ്മ മാറിയെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

വിശ്വാസം, ശാസ്ത്രം, മനസാക്ഷി എന്ന വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്ന ‘റിനോവേഷൻ 21’ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ലോകമെമ്പാടും മരണസംസ്‌ക്കാരം വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ മുല്യത്തെ ഉയർക്കാട്ടാനും സംരക്ഷണം ഉറപ്പാക്കാനും ജീവൻവിരുദ്ധ നടപടികൾക്കെതിരായ പോരാട്ടം ശക്തമാക്കാനും ഇത്തരം കൂട്ടായ്മകൾ സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?