Follow Us On

23

May

2019

Thursday

ക്രൂശിതനെ കാണാൻ ‘മുങ്ങാംകുഴി’യിടണം; അസാധാരണ തീർത്ഥാടനം മിഷിഗണിൽ

ക്രൂശിതനെ കാണാൻ ‘മുങ്ങാംകുഴി’യിടണം; അസാധാരണ തീർത്ഥാടനം മിഷിഗണിൽ

മിഷിഗൺ: തടാകത്തിന് അടിയിലെ തീർത്ഥാടനകേന്ദ്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ മിഷിഗണിലെ തടാകത്തിനടിയിലുള്ള ആ ക്രൂശിതരൂപം ഇപ്പോൾ കാണണമെങ്കിൽ അടർത്തിമാറ്റിയ മഞ്ഞുപാളികൾക്കിടയിലൂടെ മുങ്ങാംകുഴിയിടണം. അതിശൈത്യംമൂലം തടാകത്തിനുമുകളിൽ ഐസ് അടിഞ്ഞതാണ് കാരണം. എങ്കിലും തടാകത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുവിന്റെ ക്രൂശിതരൂപം കാണാൻ നൂറുകണക്കിനാളുകളാണ് പ്രതിദിനം എത്തുന്നത്.

കഠിനമായ ശൈത്യംമൂലം 2015നുശേഷം ഇപ്രകാരമൊരു അസാധാരണ തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നത് ഇപ്പോഴാണത്രേ. ഒരു അവസരം ജനങ്ങൾക്ക് ലഭിച്ചത് ഇപ്പോഴാണത്രേ. ഡ്രില്ലും കട്ടറും ഉപയോഗിച്ച് ഐസിൽ ദ്വാരമിട്ട് വഴിയൊരുക്കിയാണ് തീർത്ഥാടകർക്ക് ക്രൂശിതരൂപം ദൃശ്യമാക്കുന്നത്. വെള്ളത്തിനടിയിൽ സ്ഥാപിതമായ ലോകത്തിലെ ഒരേയൊരു ക്രൂശിതരൂപം ഇതാണെന്നാണ് റിപ്പോർട്ടുകൾ.

1956ൽ നിര്യാതനായ മകന്റെ ഓർമയ്ക്കായി മിഷിഗണിലെ ഒരു കുടുംബത്തിന്റെ ആവശ്യപ്രകാരം ഇറ്റലിയിൽ നിർമിച്ചതാണ് ഈ രൂപം. പക്ഷേ, രൂപം അമേരിക്കയിലെത്തിയപ്പോൾ കേടുപാടുകൾ സംഭവിച്ചു. അക്കാര്യം ചൂണ്ടിക്കാട്ടി ആ കുടുംബം നിരസിച്ചതിനെ തുടർന്ന് ക്രൂശിതരൂപം ഒരു മുങ്ങൽ വിദഗ്ധൻ വാങ്ങുകയായിരുന്നു. മരിച്ച മറ്റൊരു മുങ്ങൽ വിദഗ്ധന്റെ ഓർമയ്ക്കായി സമീപത്തെ ഒരു തടാകത്തിൽ അദ്ദേഹം അത് സ്ഥാപിക്കുകയും ചെയ്തു. ഇന്ന് വെള്ളത്തിൽ മുങ്ങി മരിച്ചവരുടെ സ്മരണ പുതുക്കുന്ന തീർത്ഥാടനകേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. മാർബിളിൽനിർമിച്ച ഈ ക്രൂശിതരൂപത്തിന് 5.5 അടി നീളമുണ്ട്.

******************************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?