Follow Us On

23

May

2019

Thursday

‘ഗർഭച്ഛിദ്ര തൊഴിലാളി’കളുടെ മാനസാന്തരം; യു.എസിൽ അടച്ചുപൂട്ടിയത് 21 ക്ലിനിക്കുകൾ

പ്രചോദനമായത് അബ്ബി ജോൺസണിന്റെ മാനസാന്തരം

‘ഗർഭച്ഛിദ്ര തൊഴിലാളി’കളുടെ മാനസാന്തരം; യു.എസിൽ അടച്ചുപൂട്ടിയത് 21 ക്ലിനിക്കുകൾ

വാഷിംഗ്ടൺ ഡി.സി: മാനസാന്തരപ്പെട്ട അബ്ബി ജോൺസണെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല അമേരിക്കയിൽ- ഗർഭച്ഛിദ്രത്തിന്റെ പ്രചാരകരായ ‘പ്ലാൻഡ് പേരന്റ്ഹുഡി’ൽനിന്ന് രാജിവെച്ച് ജീവന്റെ വക്താവായി മാറിയ പ്രോ ലൈഫ് പ്രചാരക. എന്നാൽ, ഒരു പതിറ്റാണ്ടുമുമ്പ് നടന്ന അബ്ബിയുടെ മാനസാന്തരം വീണ്ടും ചർച്ചയായിരിക്കുകയാണിപ്പോൾ.

അബ്ബിയുടെ മാനസാന്തരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽനിന്ന് ജോലി രാജിവെച്ചവരുടെ എണ്ണം 500 പിന്നിട്ടു എന്നതുതന്നെ സംഭവം. 500ൽപ്പരം പേർ ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽനിന്ന് ജോലി ഉപേക്ഷിച്ചതോടെ രാജ്യത്തെ 21 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടേണ്ടിവന്നു എന്നുകൂടി അറിയണം. ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന അനേകരെ ജീവന്റെ വഴിയിൽ നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച്, ഈയിടെ ഒരു ടി.വി ചാനലിന് അബ്ബി നൽകിയ അഭിമുഖവും ശ്രദ്ധേയമായിരുന്നു.

‘എന്റെ മാനസാന്തരത്തിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് ഒരു വർഷത്തിനിടയിൽ 500ൽപ്പരം പേർ ജീവൻ വിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ജീവൻ സംരക്ഷണത്തിനായി രംഗത്തുവന്നു എന്നത് അത്യന്തം സന്തോഷം പകരുന്ന കാര്യമാണ്. ഇത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജീവൻ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ എനിക്ക് കരുത്ത് പകരും.’ അബ്ബി അഭിമുഖത്തിൽ വ്യക്തമാക്കി.

അതുവഴി ജീവന്റെ മാഹാത്മ്യത്തെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. അങ്ങനെ പ്രോ ലൈഫ് രംഗത്തേക്ക് നിരവധി പേർ സ്വമേധയാ എത്തുകയും ചെയ്തു. 2009 സെപ്തംബർവരെ പ്ലാൻഡ് പേരന്റ്ഹുഡ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന അബ്ബി, ജോലിക്കിടയിൽ ലഭിച്ച ഒരു തിരിച്ചറിവിൽനിന്നാണ് മാനസാന്തരാനുഭവത്തിലെത്തിയത്.

13 ആഴ്ചമാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുജീവന്റെ തുടിപ്പ് സ്‌കാനിംഗിനിടെകാണാനിടയായതാണ് മാനസാന്തരത്തിന് വഴിത്തിരിവായത്. ആ പിഞ്ചുജീവൻ കണ്ടപ്പോൾ തന്റെ ഗർഭാവസ്ഥയിലെ മകളെതന്നെയാണ് അബ്ബി ഓർമിച്ചത്. ആ സംഭവം അവരെ നിശ്ചലമാക്കികളഞ്ഞു. അധികം വൈകാതെ തന്നെ ക്ലിനിക്കിലെ ജോലി ഉപേക്ഷിച്ച അബ്ബി, പ്രോ ലൈഫ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു.

തന്റെ ഈ ഉറച്ച തീരുമാനമം അനേകായിരങ്ങളെ ജീവൻ സംരക്ഷത്തിന്റെ വഴിയിൽ നടത്താൻ സഹായിക്കുന്നതെന്ന് മനസിലാക്കുമ്പോൾ വലിയ അഭിമാനം തോന്നുതായും അബ്ബി പങ്കുവെച്ചു. ‘സ്ത്രീശക്തീകരണത്തിനായും ആരോഗ്യസംരക്ഷണത്തിനായും മുറവിളി ഉയർത്തിയിരുന്ന എന്റെ ജീവിതം ഇന്ന് ജീവനുവേണ്ടി മാത്രമാണ് സ്വരമുയർത്തുന്നത്. ഇനിയും അനേകർ ഇതിലേക്ക് ആകർഷിക്കപ്പെടേണ്ടതുണ്ട്.’

അബ്ബി ജോൺസണിന്റെ ജീവിതപരിവർത്തനം ഇതിവൃത്തമാകുന്ന ‘അൺപ്ലാൻഡ്’ എന്ന ഹോളിവുഡ് സിനിമ ഈ മാസം 29ന് റിലീസിനൊരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മൈ പില്ലോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചക്ക് കോൺസൽമാനും കാരി സോളമനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, അബ്ബി ജോൺസണിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് ആഷ്‌ലി ബ്രാച്ചറാണ്. അബ്ബി ജോൺസന്റെ തന്നെ ‘അൺപ്ലാൻഡ്’ എന്ന പുസ്തകത്തെ അസ്പദമാക്കിയാണ് സിനിമ തയാറാക്കിയിരിക്കുന്നത്.

***********************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?