Follow Us On

29

March

2024

Friday

ഫാ. വാളന്മണാൽ നയിക്കുന്ന ‘കൃപാഭിഷേകം’ വാഷിംഗ്ടൺ ഡി.സിയിൽ ആഗസ്റ്റ് 30മുതൽ

ഫാ. വാളന്മണാൽ നയിക്കുന്ന ‘കൃപാഭിഷേകം’ വാഷിംഗ്ടൺ ഡി.സിയിൽ ആഗസ്റ്റ് 30മുതൽ

വാഷിംഗ്ടൺ ഡി.സി: പ്രമുഖ വചനപ്രഘോഷകനും സൗഖ്യ, വിടുതൽ ശുശ്രുഷകനുമായ ഫാ. ഡൊമിനിക് വാളന്മണാൽ നയിക്കുന്ന ‘കൃപാഭിഷേകം’ ഇന്റർനാഷണൽ കൺവെൻഷൻ ആഗസ്റ്റ് 30, 31 സെപ്റ്റംബർ ഒന്ന് തിയതികളിൽ വാഷിംഗ്ടൺ ഡി.സിയിൽ നടക്കും. വിർജീനിയയിലെ ഷാന്റിലി ഡള്ളസ് എക്‌സ്‌പോ സെന്ററാണ് വേദി.

വിർജീനിയ, മേരിലാൻഡ് ഏരിയയിലെ ഇടവകകളുടെ സഹകരണത്തോടെ സെന്റ് ജൂഡ് ചർച്ചാണ് കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.krupabhishekam.org എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൺവൻഷൻ ഒരുക്കങ്ങളുടെ കിക്ക് ഓഫ് കർമം നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ദൈവാലയത്തിൽ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത് നിർവഹിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും കാനഡ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിൽനിന്നും വരുന്നവരുടെ സൗകര്യാർത്ഥമാണ് വാഷിംഗ്ടൺ ഡള്ളസ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് 10.00 മിനിട്ടുമാത്രം യാത്രാദൂരമുള്ള കൺവൻഷൻ സ്ഥലം തിരഞ്ഞെടുത്തത്. കൂടുതൽ വിവരങ്ങൾക്ക്: ഷൈനി ഷാജി: (703) 6084278, ജെ. ജോസഫ് : (703) 6239137

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?