Follow Us On

28

March

2024

Thursday

ധീരതയുടെ പര്യായമായി സിസ്റ്റര്‍ ഫ്രം സുഡാനി

ധീരതയുടെ പര്യായമായി സിസ്റ്റര്‍ ഫ്രം സുഡാനി

സുഡാനില്‍ സേവനം ചെയ്യു സിസ്റ്റര്‍ ഓര്‍ല ട്രിയാസിയ്ക്ക് ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡ്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കു ഒരു മില്യന്‍ ഡോളറിന്റെ അവാര്‍ഡിനര്‍ഹയായ സി. ഓര്‍ല സൗത്ത് സുഡാനിലും ഹെയ്തിയിലും വീടും നാടും നഷ്ടപ്പെട്ടഅഭയാര്‍ത്ഥികളായ സ്ത്രികളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുതിന് നല്‍കിയ ധീരമായ നടപടികളുടെ പേരിലാണ് പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ലൊറേറ്റോ സിസ്റ്റര്‍സ് സഭാംഗമാണ് സി. ഓര്‍ല. സൗത്ത് സുഡാനില്‍ സി. ഒര്‍ല ചെയ്യു സേവനങ്ങള്‍ വിവരണാതീതമാണ്. ആഭ്യന്തരയുദ്ധം, പട്ടിണി, അക്രമങ്ങള്‍ എിവ കൊണ്ട് ഭീകരമായ സ്ഥിതിയിലായിരുന്നു സുഡാന്‍. ലോകത്തില്‍ സ്ത്രികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഓം സ്ഥാനത്തും. ലൈംഗീക അക്രമങ്ങളും ബലാത്ക്കാരങ്ങളും ലൈംഗീകഅടിമത്വവും അവിടെ സര്‍വസാധാരണമായിരുന്നു. ഏറ്റവും അരക്ഷിതമായ രാജ്യത്തെത്തി അവിടുത്തെ വനിതകളെ സുരക്ഷിതരാക്കിയ ധീരയായ വനിതയാണ് സി. ഓര്‍ല.

അവിടുത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കാര്യം പരിതാപകരമാണ്. അവരുടെ ഉമനത്തിനായിട്ടാണ് സിസ്റ്റര്‍ ധൈര്യപൂര്‍വ്വം അവിടെ ജോലിചെയ്യുത്. വിദ്യാഭ്യാസമേഖയിലാണ് പ്രവര്‍ത്തനം. കാരണം വിദ്യാഭ്യാസത്തിലൂടയെ കാതലയാ മാറ്റമുണ്ടാകു. അവിടുത്തെ ലൊറാറ്റ സെക്കണ്ടറി സ്‌കൂളിന്റെ പ്രിന്‍സിപ്പാളാണ് സി. ഓര്‍ല. നിരന്തരമായി നടുകൊണ്ടിരിക്കു ആഭ്യന്തരയുദ്ധത്തില്‍ നിും ചിതറിപ്പോകു തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക മാത്രമല്ല അവരെ നെഞ്ചോട് ചെര്‍ത്തുപിടിക്കുക എ ദൗത്യവും കൂടി സിസ്റ്ററിനുണ്ട്. മാത്രമല്ല പെണ്‍കുട്ടികലെ ചെറുപ്രായത്തില്‍ തന്നെ നിര്‍ബന്ധമായി വിവാഹം കഴിച്ചയക്കു പാരമ്പരത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടവുമായിരുന്നു സിസ്റ്റര്‍ നടത്തിയത്. ഏതായാലും വൈകാതെ സമൂഹത്തില്‍ നിന്നു ആവശ്യമായ പിന്തുണയും ലഭിക്കുന്നു

തങ്ങളുടെ പെമക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുതിനോട് അവിടുത്തെ മാതാപിതാക്കള്‍ക്ക് വലിയ എതിര്‍പ്പാണ്. അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന്‌ സിസ്റ്റര്‍ ഓര്‍ല അല്‍ജസീറയ്ക്ക നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മേഴ്‌സി ബിയോണ്ട് ബോര്‍ഡേര്‍സ് എ സി. ട്രിയാന്‍സിയുടെ സംഘടന 1400 ഓളം വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവും സാമ്പത്തികസഹായവും തൊഴില്‍പരിശീലനവും നല്‍കുന്നു. 25 വര്‍ഷമായി സി. ഓര്‍ല അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു പെകുട്ടികള്‍ക്കുമാത്രമല്ല, യുദ്ധം മൂലം അനാഥരാക്കപ്പെടു ബാലന്‍മാരെ പുനരധിവസിപ്പിക്കുതിനും സിസ്റ്റര്‍ മുന്‍നിരയിലുണ്ട്.

2017 ലെ ക്ഷാമം സൗത്ത് സുഡാനെ തൂത്തുവാരിയപ്പോള്‍ ഒരു ദശലക്ഷം കുട്ടികളുള്‍പ്പെടെയുള്ള അവിടുത്തെ 40 ശതമാനം ആളുകളും ദാരിദ്യത്തിലായി. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെനന ലക്ഷ്യത്തോടെയാണ് സി. ഓര്‍ല ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. സ്‌കൂളില്‍ സിസ്റ്റര്‍ ഒരു മെഡിക്കല്‍ ക്ലിനിക് തുറുന്നു. വിദ്യാര്‍ത്ഥികല്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കൂടി. പ്രശ്‌നരഹിതമായ സുഡാനിലെ വിവിധപ്രദേശങ്ങളില്‍ നിന്നു  ജീവന്‍ പണയം വെച്ചുകൊണ്ടാണ് അവര്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവിടെ എത്തിച്ചിരുത്. അതിന് സിസ്റ്റര്‍മാര്‍ അവിടുത്തെ നല്ലവരായ ആളുകളുടെ സഹായം തേടി.

1973 ല്‍ അയല്‍ലണ്ടില്‍ ജനിച്ച സിസ്റ്റര്‍ ഓര്‍ല. ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ച സിസ്റ്റേഴ്‌സിന്റെ സ്വാധീനം കൊണ്ടാണ് ദൈവവിളി സ്വീകരിച്ച് ഇന്‍സ്റ്റിറ്റിയൂട്ട്‌
ഓഫ് ബ്ലെസഡ് വെര്‍ജിന്‍ മേരി അഥവാ ലൊറോറ്റോ സഭയില്‍ സഭയില്‍ അംഗമായത്. 2006 ല്‍ ലൊറോറ്റോ സിസ്‌റ്റേഴ്‌സ് സുഡാനില്‍ ഒരു മിഷന്‍ കേന്ദ്രം തുറപ്പോള്‍ അവിടെയത്തി. അവിടുത്തെ 76 ശതമാനം പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സി. ഒര്‍ല മിഷന്‍ പ്രവര്‍ത്തനവുമായി എത്തിയത്. പെകുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങി. 35 കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗും. പത്തുവര്‍ഷം കൊണ്ട് 1200 കുട്ടികളെ പഠിപ്പിച്ചുവിടുവാന്‍ സ്സിസ്റ്റേഴ്‌സിന് കഴിഞ്ഞു. അതും ജീവന്‍ പണയം വെച്ചുകൊണ്ട്.

ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡ് ലോകമെങ്ങും സമാധാനത്തിനും നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും, സ്ത്രീകളുടെ ഉമനത്തിനും വേണ്ടി പ്രവര്‍ത്തിക്കു അസാധാരണനേതൃത്വപാടവവും ധൈര്യവുമുള്ള വനിതകളെ ആദരിക്കുതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുപോലും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുവര്‍ക്കുള്ളതാണ് പുരസ്‌ക്കാരം. അതിലൂടെ ലഭിക്കു ഒരു ലക്ഷം ഡോളര്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ് സി. ഓര്‍ല.

ജോര്‍ജ് കൊമ്മറ്റം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?