Follow Us On

28

March

2024

Thursday

ലെനിൻ ‘ഔട്ട്’, ക്രിസ്തു ‘ഇൻ’; റഷ്യയിൽ ഉയരും ‘ക്രൈസ്റ്റ് ദ റെഡീമർ’

ലെനിൻ ‘ഔട്ട്’, ക്രിസ്തു ‘ഇൻ’; റഷ്യയിൽ ഉയരും ‘ക്രൈസ്റ്റ് ദ റെഡീമർ’

മോസ്‌ക്കോ: റഷ്യയുടെ കിഴക്ക് വ്‌ളാഡിവോസ്‌തോക്ക് നഗരത്തിൽ ക്രിസ്തുവിന്റെ കൂറ്റൻ ശിൽപ്പം നിർമ്മിക്കാൻ പദ്ധതി. സോവിയറ്റ് യൂണിയന്റെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്‌ളാഡിമർ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് ക്രിസ്തുവിന്റെ ശില്പം നിർമ്മിക്കാനുള്ള പദ്ധതി റഷ്യയിൽ തയ്യാറാകുന്നത്. ക്രിസ്തു ശിൽപം നിർമ്മിക്കാനായി റഷ്യൻ ഓർത്തഡോക്‌സ് സഭ അംഗീകാരം നൽകുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്നുമാണ് സൂചന. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലും കത്തോലിക്ക വിശ്വാസത്തിന്റെ ശക്തമായ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് വിശ്വാസീസമൂഹം പ്രതീക്ഷിക്കുന്നത്.

125അടി ഉയരമുള്ള ക്രിസ്തു ശില്പം നിർമ്മിക്കാനാണ് പദ്ധതി. ബ്രസീലിലെ പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിന്റെ അതേ മാതൃകയിലാകും ഇവിടെയും നിർമ്മിക്കുക. എന്നാൽ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിന്റെ ഉയരത്തെ മറികടക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവനായ പാത്രിയാർക്ക് കിറിലിന്റെ ആത്മീയ ഉപദേഷ്ടാവായ ഇല്ലി എന്ന ഒരു സന്യാസിയിൽ നിന്ന് പ്രചോദനം സ്വീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ നടക്കുന്നത്. പദ്ധതി ആവിഷ്‌കരിക്കുന്നതിന് സ്വകാര്യ വ്യക്തികൾ പണം നൽകുമെന്നുമാണ് കരുതുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?