Follow Us On

28

March

2024

Thursday

ജലസംരക്ഷണ സന്ദേശവുമായി ‘ജലദൂത് 2019’ സംഘടിപ്പിച്ചു

ജലസംരക്ഷണ സന്ദേശവുമായി  ‘ജലദൂത് 2019’ സംഘടിപ്പിച്ചു

കോട്ടയം : അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം ‘ജലദൂത് 2019’ എന്നപേരില്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു നിര്‍വ്വഹിച്ചു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി, വിജയപുരം കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്ജ്്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍, കോര്‍ഡിനേറ്റര്‍ ലിസ്സി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ‘ജലസംരക്ഷണം ഇന്നിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് വിജയപുരം കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്ജ്് നേതൃത്വം നല്‍കി. കൂടാതെ ജലദൂത് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കിണറുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായവിതരണവും നടത്തപ്പെട്ടു. 200റോളം പേര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?