Follow Us On

29

March

2024

Friday

ലക്ഷ്യം ചൈനാ വൻകര; പുതിയ പദ്ധതിയുമായി ഹോങ്കോങ് സഭാനേതൃത്വം

ലക്ഷ്യം ചൈനാ വൻകര; പുതിയ പദ്ധതിയുമായി ഹോങ്കോങ് സഭാനേതൃത്വം

ബെയ്ജിംഗ്: ചൈനാ വൻകരയിൽ സുവിശേഷവത്കരണം ശക്തമാക്കാൻ തയാറെടുത്ത് ഹോങ്കോങ്ങിലെ സഭാനേതൃത്വം. സുവിശേഷവത്കരണ ദൗത്യത്തിലേക്ക് കൂടുതൽപേരെ നിയുക്തരാക്കാനുള്ള പദ്ധതിക്കാണ് രൂപംകൊടുത്തിരിക്കുന്നത്. ഇപ്രകാരം രൂപീകൃതമാകുന്ന ക്രൈസ്തവ കൂട്ടായ്മകളിലൂടെ വിദ്യാഭ്യാസം, സാമൂഹിക സേവനം, ഉപവി പ്രവർത്തങ്ങൾ എന്നിവയിലൂടെ അനേകർക്ക് യേശുവിനെ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മിഷ്ണറി പ്രവർത്തനങ്ങളുടെ ചരിത്രപ~നത്തിന് അവസരമൊരുക്കി, അതിലൂടെ വിശ്വാസീസമൂഹത്തെ പുതിദൗത്യം ഏറ്റെടുക്കാൻ പ്രാപ്തരാക്കാനുതകുംവിധമാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. പൂർവികർ വിശ്വാസം കൈമാറിയ രീതിയിലേക്ക് വീണ്ടും അവലംബിക്കാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. സെന്റർ ഫോർ കത്തോലിക്ക സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിൽ ഹോങ്കോങ്ങ് രൂപതയ്ക്കു പുറമെ രൂപത പത്രമായ ‘കുങ്ങ് കോ പോ’യും സഹകരിക്കുന്നുണ്ട്.

ഇക്കാര്യം അവതരിപ്പിച്ച് തുടക്കം കുറിച്ച ‘ഇരുപതാം നൂറ്റാണ്ടിലെ ഹോങ്കോങ്ങിന്റെ മിഷൻ ചരിത്ര’മെന്ന പ്രഭാഷണ പരമ്പരയ്ക്ക് ഡിസംബറിൽ നടക്കുന്ന സമ്മേളനത്തോടെയാണ് തിരശീല വീഴുന്നത്. ഹോങ്കോങ്ങ് ചൈനീസ് യൂണിവേഴ്‌സിറ്റിയുടെ കത്തോലിക്ക പ~ന വിഭാഗം ഡയറക്ടർ ഫാ. ലൂയിസ് ഹാ കെ- ലൂൺ പരിപാടിക്ക് നേതൃത്വം വഹിക്കും.

വിവിധ രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളെ അതിജീവിച്ച സഭയുടെ ചരിത്ര പ~നത്തിലൂടെ പൂർവികരുടെ അനുഭവജ്ഞാനം സ്വന്തമാക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സഹായകമാകുമെന്ന് ഫാ. ലൂയിസ് പറഞ്ഞു. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും സുവിശേഷവത്കരണത്തിന് കടമയുണ്ടെന്ന് മുഖ്യ പ്രഭാഷകനും ഇറ്റാലിയൻ മിഷണറിയുമായ ഫാ. ജിയന്നി ക്രിവെല്ലർ പറഞ്ഞു.

********************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?