Follow Us On

28

March

2024

Thursday

ഫിലാഡൽഫിയ സീറോ മലബാർ ഫൊറോനയിൽ വാർഷിക ധ്യാനം, 5-7വരെ

ഫിലാഡൽഫിയ സീറോ മലബാർ ഫൊറോനയിൽ വാർഷിക ധ്യാനം, 5-7വരെ

ഫിലാഡൽഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിൽ നടത്താറുള്ള ഈ വർഷത്തെ വാർഷികധ്യാനം ഏപ്രിൽ 5-7 വരെ നടത്തും. ഹൈദരാബാദ് കേന്ദ്രമായി 2017ൽ രൂപീകൃതമായ ഷംസാബാദ് സീറോമലബാർ രൂപതയുടെ
പ്രഥമബിഷപ്പും പ്രഗൽഭ ധ്യാനഗുരുവുമായ മാർ റാഫേൽ തട്ടിൽ ആണ് ഈ വർഷം ധ്യാനം നയിക്കുന്നത്.

മുതിർന്നവർക്കും, യുവാക്കൾക്കും, കുട്ടികൾക്കുമായി അഞ്ചു വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് മുതിർന്നവർക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നയിക്കുന്നത്. ഏപ്രിൽ 5 വെള്ളിയാഴ്ച്ച അഞ്ചുമണിക്ക് ജപമാലയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഒൻപതു മണിക്ക് സമാപിക്കും. വചനസന്ദേശം, വി. കുർബാന, കുരിശിന്റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികൾ.

ശനിയാഴ്ച്ച രാവിലെ ഒൻപതിന് വിശുദ്ധ കുർബാനയോടുകൂടി ധ്യാനം ആരംഭിക്കും. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാർത്ഥനാശുശ്രൂഷകൾ. നാലുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷയും അവസാനിക്കും. ഞായറാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് വിശുദ്ധകുർബാനയോടെ ആരംഭിക്കുന്ന ധ്യാനശുശ്രൂഷകൾ ദിവ്യകാരുണ്യ ആരാധനയെതുടർന്ന് മൂന്നുമണിക്ക് സമാപിക്കുകയും ചെയ്യും.

യുവാക്കൾക്കും, മിഡിൽസ്‌കൂൾ, ഹൈസ്‌കൂൾ കുട്ടികൾക്കുമുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. പ്രശസ്ത യുവജന വചനപ്രഘോഷകനായ ഷിജു ഫിലിപ് ആണ് കോളജിൽ പഠിക്കുന്ന യുവാക്കൾക്കും, ഉദ്യോഗസ്ഥരായ യുവാക്കൾക്കുമുള്ള ഇംഗ്ലീഷ് ധ്യാനം നയിക്കുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?