Follow Us On

18

April

2024

Thursday

ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് പ്രെസ്റ്റൺ കത്തീഡ്രലിൽ നാളെ യാത്രയയപ്പ്

ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് പ്രെസ്റ്റൺ കത്തീഡ്രലിൽ നാളെ യാത്രയയപ്പ്

പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് നാളെ സെൻറ് അൽഫോൻസാ കത്തീഡ്രലിൽ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും.ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവ്യബലിയെ തുടർന്ന് നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പറയും. അദ്ദേഹം ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്‌ളാക്പൂൾ, ബ്ലാക്ൾബെൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.

ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും വിവിധ തലങ്ങളിൽ നേതൃത്വം നൽകിയിട്ടുമുണ്ട് അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്ക് മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമാണെന്നും രൂപതാധികൃതർ അറിയിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?