കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ നിന്ന്
കോട്ടയം: കുട്ടികളില്‍ ശുചിത്വ ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ ശീലങ്ങളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തെടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഓക്‌സ്ഫാമുമായി സഹകരിച്ച് കോട്ടയം, ആലപ്പുഴ ജില്ലയിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് ശുചിത്വ സുന്ദര ശൗച്യാലയങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഓക്‌സ്ഫാം സ്റ്റാഫ് പ്രതിനിധികളായ നേഹ, ദിവ്യ, ദൊമാക്കി, പി.എച്ച്.പി അസിസ്റ്റന്‍ഡ് ഷൈനി ലാലു, ഫീല്‍ഡ് സൂപ്പര്‍വൈസമാരായ ലീന സിബിച്ചന്‍, ജിമില്‍ തോമസ്, രാഗിണി എന്നിവര്‍ ചിത്രരചനാ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനദാനവും നടത്തപ്പെട്ടു.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063
Leave a Comment
Your email address will not be published. Required fields are marked with *