Follow Us On

18

April

2024

Thursday

ലോകത്തിലെ ഏറ്റവും വലിയ ഇടവകയായ ദുബായ് സെന്റ് മേരീസ് ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍

ലോകത്തിലെ ഏറ്റവും വലിയ ഇടവകയായ ദുബായ് സെന്റ് മേരീസ് ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍

ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായിലെ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഈ മാസം 27, 28 തിയതികളില്‍ നടത്തും. ഓരോ ആഴ്ചയിലും ലക്ഷം വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഈ ദൈവാലയത്തിന്റെ സ്ഥാപകന്‍, യുണൈറ്റഡ് അറബ് എമരറ്റസിന്റെ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്ന ഷെയ്ക് റഷീദബിന്‍ സായിദായിരുന്നു. ഈ ദൈവാലയത്തിനുവേണ്ട സ്ഥലം അദ്ദേഹം സംഭാവന ചെയ്തതാണ്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി അടക്കം പത്തില്‍പരം ഭാഷകളില്‍ ഇവിടെ ദിവ്യബലിയര്‍പ്പിക്കുന്നു. ഇടവകയുടെ ജൂബിലി മതപരമായ സഹിഷ്ണുതയുടെ ജൂബിലികൂടിയാണെന്ന് ഇടവക വികാരി ഫാ. ലെനി ജെ. കോത്തലി ഒ.എഫ്.എം ക്യാപ് പറഞ്ഞു. ദുബായ് ഭരണാധികാരികള്‍ ഈ ദൈവാലയത്തിന് വളരെയധികം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുകയുണ്ടായി. എല്ലാ അധികാരികളോടും ഈ സമൂഹത്തിന്റെ നന്ദി ഇത്തരണത്തില്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ഇടവകയുടെ ആരംഭ കാലഘട്ടങ്ങളില്‍ ബഹ്‌റിനില്‍നിന്നുള്ള വൈദികരായിരുന്നു ശുശ്രൂഷയ്ക്കായി എത്തിയിരുന്നത്. ആരംഭദശയില്‍ ഏകദേശം 300 പേര്‍ക്ക് ശുശ്രൂഷകളില്‍ പങ്കെടുക്കുവാനുള്ള സൗകര്യമാണുണ്ടായിരുന്നത്. ഇടവക ജനങ്ങള്‍ വര്‍ധിച്ചതോടെ കൂടുതല്‍പേരെ ഉള്‍ക്കൊള്ളുന്നതിനായി ദൈവാലയം പുതുക്കി നിര്‍മിക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?