Follow Us On

22

July

2019

Monday

വാഷിംഗ്ടൺ ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു; വിശേഷാൽ പ്രദർശനം 2020ൽ

വാഷിംഗ്ടൺ ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു; വിശേഷാൽ പ്രദർശനം 2020ൽ

വാഷിംഗ്ടൺ ഡി സി: ക്രൈസ്തവവിശ്വാസവും ശാസ്ത്രവും തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിശേഷാൽ പ്രദർശനത്തിനായി വിഖ്യാതമായ ‘വാഷിംഗ്ടൺ ബൈബിൾ മ്യൂസിയം’ ഒരുങ്ങുന്നു. പ്രദർശനം 2020ൽ ആരംഭിക്കുമെന്നാണ് സൂചന. വിശുദ്ധ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തും വിധം ക്രമീകരിക്കുന്ന പ്രദർശനം ഒരു വർഷം നീണ്ടുനിൽക്കും.

ജീവൻ, സൃഷ്ടി, നിലനിൽപ്പ്തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ബൈബിളിലൂടെ ഉത്തരം നൽകും വിധമായിരിക്കും പ്രദർശനം ക്രമീകരിക്കുക. പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ; ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഏത്; മനുഷ്യർ മൃഗങ്ങളിൽനിന്ന് വ്യത്യസ്ഥരാണോ; നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്; നാം എങ്ങോട്ടേക്കാണ് പോകുന്നത്? എന്നീ അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെയാവും ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.

പ്രമുഖരുടെ പ്രഭാഷണങ്ങൾ, അക്കാദമിക് കോൺഫറൻസുകൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി നടക്കും കൂടാതെ ശാസ്ത്രജ്ഞരും പണ്ഡിതരുമടങ്ങുന്ന അന്താരാഷ്ട്ര ഉപദേശക സംഘവും മ്യൂസിയം സ്റ്റാഫും സംയുക്തമായി വികസിപ്പച്ച പ്രത്യേക അക്കാദമിക പരിപാടിയും പ്രദർശനത്തിന്റെ ഭാഗമായിരിക്കും. പ്രദർശനം ഓൺലൈനിൽ കാണുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

മ്യൂസിയത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ‘ജോൺ ടെമ്പിൾടൺ ഫൗണ്ടേഷ’നാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദർശനം സംഘടിപ്പിക്കുന്നത്. വർഷംതോറും ലക്ഷകണക്കിന് ആളുകളാണ് വാഷിംഗ്ടണിലെ മ്യൂസിയം സന്ദർശിക്കാൻ എത്തുന്നത്.

********************

Losing one’s family in a brutal attack is too deep a pain to describe. Samia Ibrahim had to watch her loved ones shot dead for declaring their faith in Christ. Could she forgive the attackers? Stay tuned to 'Seventy times Seven' with Samia Ibrahim, on April 14, 2019.#70*7 #Christians #Jesus #Terrorism #death #forgiveness #sins #faith #ShalomWorldTV #Shalom #Peace #Love #violence

Posted by Shalom World on Tuesday, April 9, 2019

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?