Follow Us On

29

March

2024

Friday

വൈറ്റ്ഹൗസിൽ കാണാം പ്രോ ലൈഫ് സിനിമ; പ്രദർശനത്തിന് മുൻകൈ എടുത്തത് ട്രംപ്

'ഗോസ്നെൽ' നിങ്ങളുടെ പ്രദേശത്തും പ്രദർശിപ്പിക്കാം

വൈറ്റ്ഹൗസിൽ കാണാം പ്രോ ലൈഫ് സിനിമ; പ്രദർശനത്തിന് മുൻകൈ എടുത്തത് ട്രംപ്

വാഷിംഗ്ടൺ ഡി.സി: പ്രോ ലൈഫ് മുന്നേറ്റങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്ന സിനിമ ‘ഗോസ്നെൽ: ദ ട്രയൽ ഓഫ് അമേരിക്കാസ് ബിഗസ്റ്റ് സീരിയൽ കില്ലറി’ന്റെ പ്രദർശനത്തിന് തയാറെടുക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും. ഫിലാഡൽഫിയയിലെ കുപ്രസിദ്ധ അബോർഷനിസ്റ്റായിരുന്ന ഡോ. കെർമിത് ഗോസ്നെലിന്റെ ജീവിതത്തെ ഇതിവൃത്തമാക്കിയുള്ള സിനിമ ഏപ്രിൽ 12നാണ് വൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കുന്നത്.

പ്രോ ലൈഫ് മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ട്രംപുതന്നെയാണ് ‘ഗോസ്നലി’ന്റെ പ്രദർശനത്തിന് മുൻകൈയെടുത്തത്. ജനിച്ചുവീണ മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനെ ഗോസ്നലിനെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും ശിക്ഷ വിധിച്ചതുമെല്ലാമാണ് സിനിമയുടൈ ഇതിവൃത്തം.

നൂറുകണക്കിന് കുഞ്ഞുങ്ങളുടെ സ്പൈനൽ കോഡ് മുറിക്കുന്നതും ഗർഭച്ഛിദ്രത്തിന് വിധേയരായിട്ടും രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ അവസ്ഥയും ഗർഭച്ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ മറ്റ് ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്നതുമായ ഞെട്ടിക്കുന്ന വിവരങ്ങളും സിനിമയിൽ വിവരിക്കുന്നുണ്ട്.

ഫെലിം മക്ലെറിന്റെയും ആൻ മക്ൽഹെന്നിയുടെയും നിർമാണത്തിൽ നിക്ക് സെറാസിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തികച്ചും അപകടകരമായതും അധാർമികവുമായിരുന്നു ഗോസ്നെലിന്റെ ഗർഭച്ഛിദ്ര ക്ലിനിക്കിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ ഗോസ്നെലുമായി നേരിട്ട നടത്തിയ അഭിമുഖങ്ങളെയും കേസിന്റെ ഉന്നത ജൂറി റിപ്പോർട്ടിനെയുമൊക്കെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആൻഡ്രൂ ക്ലാവനാണ് തിരക്കഥാകൃത്ത്.

2018 ഒക്‌ടോബറിൽ റിലീസ് ചെയ്ത സിനിമ താൽപ്പര്യമുള്ളവർക്ക് പ്രദർശിപ്പിക്കുന്നതിനുള്ള (ഗ്രൂപ്പ് സ്‌ക്രീനിംഗ്) സൗകര്യം നിശ്ചിത ഫീസ് ഈടാക്കി അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ആ സംവിധാനം ഉപയോഗപ്പെടുത്തിയാണ് വൈറ്റ് ഹൗസ് സിനിമ പ്രദർശിപ്പിക്കുന്നത്. യു.എസിലെ നിരവധി പ്രോ ലൈഫ് ഗ്രൂപ്പുകളും ഇടവക സമൂഹങ്ങളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഗ്രൂപ്പ് സ്‌ക്രീനിംഗിനുള്ള സൗകര്യം നിലവിൽ അമേരിക്കയിൽ മാത്രമേ ഉള്ളെങ്കിലും അധികം താമസിയാതെ ഇതര രാജ്യങ്ങളിലും അതിനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഗ്രൂപ്പ് സ്‌ക്രീനിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:
http://www.gosnellmovie.com/groups/

**************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?