Follow Us On

08

August

2020

Saturday

സന്യാസജീവിതത്തിന് പുതിയ മാര്‍ഗരേഖ

സന്യാസജീവിതത്തിന്  പുതിയ മാര്‍ഗരേഖ

വത്തിക്കാന്‍സിറ്റി: ലത്തീന്‍ സഭയുടെ കാനന്‍ നിയമവ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മോത്തു പ്രോപ്രിയോ’ പുറത്തിറക്കി. ‘കമ്യൂണീസ് വീത്ത’ (കൂട്ടായ ജീവിതം) എന്ന ഈ ലേഖനം സന്യാസ ജീവിതത്തിന് ഒരു മാര്‍ഗരേഖ നല്‍കുന്നു. ഏപ്രില്‍ പത്തിന് ഈ നിയമം പ്രാബല്യത്തില്‍ വരും.
ലത്തീന്‍ കാനന്‍ നിയമം 694-ാം വകുപ്പിലാണ് മേല്‍പറഞ്ഞ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതുവരെ ഈ വകുപ്പുപ്രകാരം സന്യസ്തര്‍ സന്യാസ സഭയില്‍ പുറത്താക്കപ്പെടുന്ന രണ്ടു സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്.

ഒന്ന് കത്തോലിക്കാ വിശ്വാസം പരിത്യജിക്കുക. രണ്ട്, വിവാഹം കഴിക്കുകയോ വിവാഹത്തിന് ശ്രമിക്കുകയോ ചെയ്യുക. മൂന്നാമതൊരു സാഹചര്യം കൂടിയാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. തുടര്‍ച്ചയായി പന്ത്രണ്ടുമാസം നിയമവിരുദ്ധമായി സന്യാസ ഭവനത്തില്‍ ഇല്ലാതിരിക്കുകയും മേലധികാരികള്‍ക്ക് ബന്ധപ്പെടുവാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവര്‍ സഭയില്‍നിന്നു പുറത്തായതായി പ്രഖ്യാപിക്കാം എന്നാണ് പുതിയ വ്യവസ്ഥ. പുറത്താക്കലിന് സഭാചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൊന്തിഫിക്കല്‍ സഭകള്‍ക്ക് മാര്‍പാപ്പയില്‍നിന്നും രൂപതാ സഭകള്‍ക്ക് ബന്ധപ്പെട്ട മെത്രാനില്‍നിന്നും പുറത്താക്കലിന് അംഗീകാരം നേടണം.

അനധികൃതമായി സന്യാസ സഭാസേവനം വിട്ടുപോകുന്നവര്‍ക്കെതിരെ ആറുമാസം കഴിയുമ്പോള്‍ നടപടികള്‍ തുടങ്ങാന്‍ നിയമത്തില്‍ നിലവില്‍ വ്യവസ്ഥയുണ്ട്. വിട്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന കാര്യത്തിലെ അവ്യക്തത മാറ്റുന്നതാണ് പുതിയ അപ്പസ്‌തോലിക ലേഖനം.

സന്യാസ ജീവിതത്തിന്റെ കാതലായ ഘടകമാണ് കൂട്ടായ ജീവിതം എന്നു പുതിയ ലേഖനത്തില്‍ മാര്‍പാപ്പ വിശദീകരിക്കുന്നു. സന്യാസ ഭവനം വിട്ടുപോയവരെ ബന്ധപ്പെട്ടു തിരിച്ചുവരാനും സന്യാസം തുടരാനും പ്രേരിപ്പിക്കുവാന്‍ മേലധികാരികള്‍ക്ക് ബാധ്യത ഉണ്ടെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. കാനന്‍ നിയമ വ്യവസ്ഥയിലെ ഈ മാറ്റത്തിന്റെ ചുവടു പിടിച്ച് പൗരസ്ത്യ കാനന്‍ നിയമത്തിലും ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകും.

Related Posts

Don’t want to skip an update or a post?