Follow Us On

23

April

2019

Tuesday

ടൂറിനിലെ തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകൾ കാണാം ഒറ്റ ക്ലിക്കിൽ!

ടൂറിനിലെ തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകൾ കാണാം ഒറ്റ ക്ലിക്കിൽ!

ഡെൻവർ: ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞ ടൂറിനിലെ തിരുക്കച്ചയുടെ (ഷ്രൌഡ് ഓഫ് ടൂറിൻ) ശാസ്ത്രീയ ഫോട്ടോകൾ കാണാം ഒറ്റ ക്ലിക്കിൽ! ‘ഷ്രൌഡ് ഓഫ് ടൂറിൻ’ ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ വെർനോൺ മില്ലർ ചിത്രീകരിച്ച അമൂല്യ ചിത്രങ്ങളുടെ ശേഖരം കാണാൻ www.shroudphotos.com എന്ന വെബ്‌സൈറ്റാണ് അവസരം ഒരുക്കുന്നത്.

നൂറുകണക്കിന് ഫോട്ടോകളും എൻലാർജ് ചെയ്ത സൂക്ഷ്മ ചിത്രങ്ങളും അൾട്രാവയലറ്റ് പ്രകാശത്തിൽ ചിത്രീകരിച്ച ഫോട്ടോകളും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മില്ലറിന്റെ ഡിജിറ്റലൈസ് ചെയ്ത ഫോട്ടോകൾ ആദ്യമായാണ് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നത്. ഗവേഷകർ ഉൾപ്പെടെ ആർക്കുവേണമെങ്കിലും ടൂറിനിലെ തിരുക്കച്ചയുടെ ഫോട്ടോകൾ സൗജന്യമായി കാണാനും ഡൌൺലോഡ് ചെയ്യാമുള്ള അവസരമാണ് ഇതിലൂടെ ലഭ്യമായത്.

14 അടി അഞ്ച് ഇഞ്ച് നീളവും മൂന്ന് അടി ഏഴ് ഇഞ്ച് വീതിയുമുള്ള ലിനൻ തുണിയാണ് ടൂറിനിലെ തിരുക്കച്ച. 1578 മുതൽ ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ സൂക്ഷിക്കുന്ന തിരുക്കച്ച പല കാലഘട്ടങ്ങളിലായി നിരവധി പ~നങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1977മുതൽ 1981വരെ വിവിധ സർവകലാശാലകളിൽനിന്നും ലബോറട്ടറികളിൽനിന്നുമുള്ള പ്രമുഖരാണ് ഗവേഷണം നടത്താനെത്തിയത്.

ചമ്മട്ടിയടിയേറ്റ് കുരിശുമരണം വരിച്ച ഒരു യഥാർത്ഥ മനുഷ്യന്റെ രൂപം തന്നെയാണിതെന്ന നിഗമനത്തിലാണ് ഭൂരിഭാഗം ഗവേഷണങ്ങളും എത്തിയത്. തിരുക്കച്ചയുടെ ഏതാണ്ട് മുപ്പത്തിരണ്ടായിരത്തിലധികം ഫോട്ടോകളാണ് ഇതുവരെ എടുക്കപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിയുടെ ശൈശവദശയിൽ അതായത് 1878ലായിരുന്നു ഈ തിരുക്കച്ച ആദ്യ ഫോട്ടോക്ക് വിധേയമായത്.

****************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?