Follow Us On

22

July

2019

Monday

സൗത്ത് കൊറിയയിൽ ‘ഭരണഘടനാ വെല്ലുവിളി’; പ്രാർത്ഥന അഭ്യർത്ഥിച്ച് സഭാനേതൃത്വം

സൗത്ത് കൊറിയയിൽ ‘ഭരണഘടനാ വെല്ലുവിളി’; പ്രാർത്ഥന അഭ്യർത്ഥിച്ച് സഭാനേതൃത്വം

സൗത്ത് കൊറിയ: ഗർഭച്ഛിദ്ര നിലപാടുകളിൽ കത്തോലിക്കാ സഭക്കും പ്രോ ലൈഫ് സംഘടനകൾക്കും വെല്ലുവിളി ഉയർത്തി സൗത്ത് കൊറിയൻ ഭരണഘടന. രാജ്യത്ത് നിലവിലുള്ള ഗർഭച്ഛിദ്ര നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സൗത്ത് കൊറിയൻ കോടതിയുടെ കണ്ടെത്തൽ. ഒമ്പത് ജഡ്ജിമാരിൽ ഏഴുപേരും നിലവിലുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചതോടെ നിയമം ഭേദഗതി ചെയ്ത് 2020ഓടെ ഗർഭച്ഛിദ്രം രാജ്യത്ത് വിധേയമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇതോടെ ജീവന്റെ മൂല്യം സംരക്ഷിക്കപ്പെടുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിയൂൾ ആർച്ച്ബിഷപ്പ് കർദിനാൾ ആന്ദ്രൂ സൂജ്ജങ്.

1953ൽ നിലവിൽ വന്ന നിയമപ്രകാരം പീഡനത്തിന് ഇരയായവരിലും അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലും കുഞ്ഞിൽ എന്തെങ്കിലും വൈകല്യങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിലും മാത്രമേ അബോർഷൻ നടത്താൻ കഴിയുകയുള്ളു. ഈ നിയമത്തിൽ മാറ്റം വരുത്തണമെന്നും സ്ത്രീകളെ ചട്ടകൂട്ടുകളിൽ നിന്ന് സ്വതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നിരുന്നു. അതേസമയം 2013 മുതൽ 2015വരെയുള്ള കാലഘട്ടത്തിൽ 69ഓളം അനധികൃത ഗർഭച്ഛിദ്രങ്ങൾ രാജ്യത്ത് നടന്നതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഈ സാഹചര്യങ്ങൾ ഒക്കെ കണക്കിലെടുത്താണ് വിഷയം കോടതിയുടെ പരിഗണനയ്ക്ക് എടുത്തത്.

എന്നാൽ ജീവന്റെ സംരക്ഷണത്തിനായി എന്തിനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രോ ലൈഫ് പ്രവർത്തകരും ജീവന് എക്കാലവും സംരക്ഷണം നൽകുന്ന കത്തോലിക്കാ സഭയും രംഗത്തുവന്നിട്ടുണ്ട്. മാനസികവും ശാരിരികവുമായ പൂർണ്ണ ആരോഗ്യത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സ്ത്രീകളെ ശക്തിപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടത്. കുഞ്ഞിന്റെ ജീവന് സ്ത്രീയും പുരുഷനും ഈ സമൂഹവും ഒരുപോലെ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് അതുവഴി മനസ്സിലാക്കി കൊടുക്കണമെന്നും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചുകൊണ്ട് കർദ്ദിനാൾ പറഞ്ഞു.

നിലവിലുള്ള സാഹചര്യത്തിൽ പ്രാർത്ഥിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്ന് പ്രൊ ലൈഫ് പ്രവർത്തകനും ഡോക്ടറുമായ ജെയിംസ് ഷൈനും പറഞ്ഞു. ജീവന്റെ സംസ്‌കാരം രാജ്യത്തുടനീളം പുലരുന്നതിനായി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ഡോക്ടർമാരും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?