Follow Us On

23

April

2019

Tuesday

ക്രിസ്‌തീയസമൂഹം വിശുദ്ധവാരത്തിലേക്ക്; വത്തിക്കാനിലെ തിരുക്കർമങ്ങൾ തത്സമയം കാണാം ശാലോം വേൾഡിൽ

ക്രിസ്‌തീയസമൂഹം വിശുദ്ധവാരത്തിലേക്ക്; വത്തിക്കാനിലെ തിരുക്കർമങ്ങൾ തത്സമയം കാണാം ശാലോം വേൾഡിൽ
വത്തിക്കാൻ: ആഗോള കത്തോലിക്കാ സമൂഹം വിശുദ്ധവാരത്തിലേക്ക്  പ്രവേശിക്കുമ്പോൾ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കായി വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 14ന് ഓശാന ഞായറാഴ്ച മുതൽ ഏപ്രിൽ 21 ഈസ്റ്റർ ദിനംവരെ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ ശാലോം വേൾഡും തയ്യാറെടുത്തുകഴിഞ്ഞു.

ഓശാന ഞായർ

ഓശാന ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ രാവിലെ 10.00ന് പാപ്പ കുരുത്തോലകളും ഒലിവ് ശിഖരങ്ങളും ആശീർവദിക്കും. തുടർന്നുള്ള പ്രദക്ഷിണത്തിന്റെ അവസാനം പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും.

പെസഹാ വ്യാഴം

ഏപ്രിൽ 18, പെസഹ വ്യാഴാഴ്ച വത്തിക്കാൻ ബസിലിക്കയിൽ രാവിലെ 09:30ന് റോമിൽ സന്നിഹിതരായ പാത്രിയർക്കീസുമാരോടും മെത്രാപ്പോലീത്തമാരോടും മെത്രാന്മാരോടും വൈദികരോടും ചേർന്ന് പാപ്പ സമൂഹദിവ്യബലിക്ക് നേതൃത്വം നൽകും. റോമിൽ നിന്ന് 36മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രികറക്ഷണൽ ഫെസിലിറ്റി’യിലെ 12തടവുകാരുടെ പാദങ്ങൾ ആണ് ഈ വർഷം പാപ്പ കഴുകുന്നത്.

ദുഃഖവെള്ളി

ഏപ്രിൽ 19 – ദുഃഖവെള്ളിയാഴ്ച വത്തിക്കാൻ ബസിലിക്കയിൽ വൈകുന്നേരം 05:00 മണിക്കാണ് പാപ്പയുടെ നേതൃത്വത്തിലുള്ള കുരിശാരാധനയും വചനശുശ്രൂഷയും നടക്കുക. തുടർന്ന് രാത്രി 09:15ന് കൊളോസിയയിൽവെച്ച് നടക്കുന്ന കുരിശിന്റെ വഴിക്കും പാപ്പ നേതൃത്വം നൽകും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും അപ്പോസ്‌തോലിക ആശീർവാദം നൽകുകയും ചെയ്യും.

വലിയ ശനി

ഏപ്രിൽ 20രാത്രി 08:30ന് ഫ്രാൻസിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആട്രിയത്തിൽ പുത്തൻ തീ ആശീർവദിക്കും. തുടർന്ന് പെസഹാ മെഴുകുതിരിയോടുകൂടി ബസിലിക്കയിലേക്കുള്ള പ്രദക്ഷിണത്തിനുശേഷം സ്‌തോത്രഗീതം ആലപിക്കുമ്പോൾ ജ്ഞാനസ്‌നാന തിരുക്കർമ്മത്തിനും ദിവുകാരുണ്യതിരുക്കർമ്മത്തിനും പാപ്പ നേതൃത്വം നൽകും.

ഈസ്റ്റർ

ഏപ്രിൽ 21 രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലി. ബസലിക്കയുടെ മട്ടുപ്പാവിൽ നിന്ന് നഗരത്തിനും ലോകത്തിനും പാപ്പ ആശീർവാദം നൽകും.
വത്തിക്കാനിൽ നിന്നുമുള്ള വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ തത്സമയം കാണുന്നതിന്…
1, സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്സമയ സംപ്രേക്ഷണം കാണാൻ സന്ദർശിക്കുക shalomworldtv.org/connected-tv
2, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്ലെറ്റുകളിലൂടെ ലഭ്യമാകുന്നതിന് സന്ദർശിക്കുക shalomworldtv.org/mobile-apps
3, തത്സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org
4, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം(www.instagram.com/explore/tags/shalomworldtv)
***********************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?