Follow Us On

28

March

2024

Thursday

മിസിസിപ്പി ഗവർണറുടെ കൈയൊപ്പ് ചരിത്രം സൃഷ്ടിച്ചു, വാക്കുകൾ തരംഗവും

ജീവന്റെ പക്ഷത്ത് മിസിസിപ്പിയും

മിസിസിപ്പി ഗവർണറുടെ കൈയൊപ്പ് ചരിത്രം സൃഷ്ടിച്ചു, വാക്കുകൾ തരംഗവും

മിസിസിപ്പി: ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് അറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന യു.എസ് സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് മിസിസിപ്പിയും. ബില്ലിൽ ഗവർണർ ഫിൽ ബ്രയന്റിന്റെ കൈയൊപ്പ് പതിഞ്ഞതിലൂടെ മിസിസിപ്പിയിൽ പുതിയ പ്രോ ലൈഫ് ചരിത്രം പിറന്നെങ്കിൽ, അതേ തുടർന്ന് അദ്ദേഹത്തിൽനിന്നുണ്ടായ വാക്കുകളും ട്വിറ്റർ കുറിപ്പുമാണ് ഒപ്പുവെക്കൽ നടപടിയേക്കാൾ ശ്രദ്ധേയമായത്.

ജീവൻ സംരക്ഷണത്തെ മുറുകെപിടിച്ചും ദൈവവിശ്വാസം പ്രഘോഷിച്ചുകൊണ്ടും പറഞ്ഞ വാക്കുകളും ട്വിറ്റർ പോസ്റ്റും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ‘ഞാൻ എന്നും എപ്പോഴും ഒരു പ്രോ ലൈഫ് പ്രവർത്തകനാണ്. തീർച്ചയായും നിയമപരമായ ഒരുപാട് വെല്ലുവിളികൾ ഈ രംഗത്ത് പ്രവർത്തിക്കുമ്പോൾ നേരിടേണ്ടിവന്നിട്ടുണ്ട്. നാം നിയമമാക്കിയിരിക്കുന്ന ഓരോ പ്രോ ലൈഫ് ബില്ലും അനവധി വെല്ലുവിളികൾ നേരിട്ടവയുമാണ്,’ ബില്ലിൽ ഒപ്പുവെച്ചശേഷം അദ്ദേഹം പറഞ്ഞു.

ഗർഭച്ഛിദ്ര നിയമപരിഷ്‌ക്കരണത്തെ ഭരണഘടനാവിരുദ്ധമെന്ന് ആക്ഷേപിച്ച് ‘സെന്റർ ഫോർ റിപ്രൊടക്ടീവ് റൈറ്റ്സ്’ എന്ന പ്രോ ചോയിസ് ഗ്രൂപ്പ് പോസ്റ്റ് ചെയ്ത ട്വീറ്റിനുള്ള മറുപടിയാണ് ദൈവവിശ്വാസസാക്ഷ്യമായി മാറിയത്: ‘നമ്മുടെ പ്രവൃത്തികൾക്ക് നാം ദൈവത്തിന് മുമ്പിൽ ഒരിക്കൽ കണക്കുബോധിപ്പിക്കേണ്ടവരാണ്. ഈ അവസരത്തിൽ നിയമപരമായ വെല്ലുവിളികൾക്കിടയിലും നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്കുവേണ്ടി പരമാവധി യുദ്ധം ചെയ്തിട്ടുണ്ടെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. എന്റെ ആത്മവിശ്വാസവും അതുതന്നെയാണ്.’

ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് അറിയുന്ന നിമിഷം മുതൽ, അതായത് ഗർഭാവസ്ഥ ആറാഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ലെന്ന നിയമം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വരുന്നത്. നിയമം ലംഘിക്കുന്ന ഡോക്ടർമാരുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുമെന്നും നിമയം നിഷ്‌ക്കർഷിക്കുന്നുണ്ട്.

**********************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?