Follow Us On

22

July

2019

Monday

വിശുദ്ധവാരത്തിലേക്ക് വിശുദ്ധ നാടും; ഒലിവിലയും കുരുത്തോലയുമേന്തി ആയിരങ്ങൾ

വിശുദ്ധവാരത്തിലേക്ക് വിശുദ്ധ നാടും; ഒലിവിലയും കുരുത്തോലയുമേന്തി ആയിരങ്ങൾ

ജെറുസലേം: കഴുതപ്പുറത്തേറി ജറുസലേമിലേക്ക് രാജകീയ പ്രവേശനം നടത്തിയ യേശുവിനെ ഓശാന പാടിയും ഒലിവില വീശിയും വരവേറ്റതിന്റെ സ്മരണയിൽ വിശുദ്ധ നാടും. ഒലിവ് ശിഖരങ്ങളും കുരുത്തോലകളും വീശിക്കൊണ്ട് വിശുദ്ധ നാട്ടിൽ നടന്ന കുരുത്തോല തിരുനാൾ ആഘോഷത്തിൽ പതിനയ്യായിരത്തോളം വിശ്വാസികൾ പങ്കെടുത്തുവെന്നാണ് ഇസ്രായേലി പൊലീസ് പറയുന്നത്. ഒലീവ് മലയിൽനിന്ന് ആരംഭിച്ച പ്രദിക്ഷിണം, യേശു ഒറ്റുകൊടുക്കപ്പെട്ട സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഗെത്സമൻ തോട്ടവും കടന്ന് പഴയ ജെറുസലേം നഗരത്തിലാണ് സമാപിച്ചത്.

വിശുദ്ധ വാരം ആരംഭിച്ചതോടെ കർത്താവിന്റെ പാദസ്പർശമേറ്റ വിശുദ്ധ നാട്ടിലേക്കു വിശ്വാസികളുടെ പ്രവാഹമാണ്. അതുകൊണ്ടുതന്നെ വൻ സുരക്ഷയാണ് വിശുദ്ധ നാട്ടിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ജറുസലേം കഴിഞ്ഞാൽ ഹാളി സെപ്പുൾക്കർ ദൈവാലയം, ജ്യൂവിഷ് ക്വാർട്ടർ, പടിഞ്ഞാറൻ മതിൽ, വിയാ ഡോളറോസ, ഒലീവ് മല, കഫർണാം, ചർച്ച് ഓഫ് അനൂൺസിയേഷൻ, ദാവീദിന്റെ നഗരം എന്നിവയാണ് തീർത്ഥാടകരുടെ പ്രിയപ്പെട്ട മറ്റ് സ്ഥലങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?