Follow Us On

18

April

2024

Thursday

വിശ്വാസികളുടെ യഥാർത്ഥ എതിരാളിയെ ചൂണ്ടിക്കാട്ടി ആർച്ച്ബിഷപ്പ് ചപ്യൂട്ട്

വിശ്വാസികളുടെ യഥാർത്ഥ എതിരാളിയെ ചൂണ്ടിക്കാട്ടി ആർച്ച്ബിഷപ്പ് ചപ്യൂട്ട്

ഫിലാഡൽഫിയ: അവിശ്വാസികളല്ല മറിച്ച് വിശ്വാസബോധ്യങ്ങളെയും ആചാരങ്ങളെയും ആക്രമിക്കുന്നവരും വിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്നവരുമാണ് വിശ്വാസികളുടെ യഥാർത്ഥ എതിരാളികളെന്ന് ഫിലാഡൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചപ്യൂട്ട്. നമ്മുടെ പ്രത്യാശയും ഉയർച്ചയും സമാധാനവും വിശ്വാസവും ഇല്ലാതാക്കുന്നവരാണ് ഇത്തരക്കാരെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. വിനോനനയിലെ സെന്റ് മേരീസ് ദൈവാലയത്തിൽ സമ്മേളിച്ച വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ വേരുകൾ മറന്നാൽ അത് മനുഷ്യന്റെ മഹത്വത്തിനെയും സ്വാതന്ത്ര്യത്തെയുമാണ് ബാധിക്കുന്നത്. പണമോ സമ്പത്തോ അല്ല്‌ള അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. യഥാർത്ഥ വിശ്വാസബോധ്യങ്ങളുള്ള കത്തോലിക്കർ അമേരിക്കയിൽ ഇല്ലാതാകുന്നു എന്നതാണ് വലിയ വെല്ലുവിളി. മാന്യതയുടെയും ജീവശക്തിയുടെയും ഉറവിടമായ വിശ്വാസം അമേരിക്കയിലെ സമൂഹത്തിന് ഇന്ന് അന്യമായികൊണ്ടിരിക്കുകയാണ്.

സ്വജീവിതത്തിലൂടെ കത്തോലിക്കാവിശ്വാസത്തിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ് ഓരോ കത്തോലിക്കനും. എന്നാൽ ഭീരുത്വം വെടിഞ്ഞ് വിശ്വാസത്തിൽ അടിസ്ഥാനമായ കത്തോലിക്കാ സംസ്‌കാരം വാർത്തെടുക്കാൻമാത്രം നമ്മുടെ സമൂഹം ഇനിയും വളർന്നിട്ടില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ നിലവിലുള്ള സംസ്‌കാര വൈരുധ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ വിശ്വാസത്തിന് ചേർന്ന പ്രവൃത്തികൾ കാഴ്ചവെക്കാൻ വിശ്വാസികളെ ഒരുക്കണം. ക്രിസ്തുവിന്റെ പ്രതിരൂപമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഓരോ ക്രിസ്ത്യാനിക്കുമുള്ള കടമ മനസിലാക്കികൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

**************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?