Follow Us On

01

December

2020

Tuesday

സഹനങ്ങളെ ദൈവം സങ്കീര്‍ത്തനമാക്കി

സഹനങ്ങളെ  ദൈവം സങ്കീര്‍ത്തനമാക്കി

അമേരിക്കയിലെ കണക്ടിക്കട്ടില്‍ താമസിക്കുന്ന സിബി ചെമ്മരപ്പള്ളി-ഷൈനി ദമ്പതിയുടെ ജോയല്‍, ജെനി, ജെഫ്‌നി എന്നീ മൂന്നു മക്കളില്‍ ഇളയവളായിരുന്നു ജെഫ്‌നി. പത്തൊന്‍പതാം വയസ്സില്‍ ഒരപകടത്തിലൂടെ ദൈവമവളെ തിരികെവിളിച്ചു. സിബിയും ഷൈനിയും വിശ്വാസത്തിലുറച്ചവരായിരുന്നതിനാല്‍ മക്കളേയും വിശ്വാസവഴികളില്‍ത്തന്നെയാണു വളര്‍ത്തിയത്. തിന്മകളില്‍വീഴാതിരിക്കാന്‍ എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കണമെന്നും ഞായറാഴ്ചകളില്‍ ഒരു കാരണവശാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്നും ഷൈനി ഉപദേശിച്ചു.

ജെഫ്‌നിയുടെ വിയോഗത്തിന് ഒരാഴ്ചമുമ്പ് മൂന്നുദിവസം ഉപവാസത്തോടുകൂടെ തപസ്സില്‍ പങ്കെടുത്തു. അതിനെത്തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണത്തിനായി ചില സുഹൃത്തുക്കളോടൊപ്പം ജറീക്കോ പ്രാര്‍ത്ഥനയാരംഭിച്ചു. ഏഴുദിവസംകൊണ്ട് അവസാനിക്കുന്ന ജറീക്കോ പ്രാര്‍ത്ഥനയുടെ ആറാംദിവസമാണ് ജെഫ്‌നി അപകടത്തില്‍പ്പെട്ട് നിത്യതയിലേക്കു യാത്രയായത്. വളരെ അസ്വാഭാവികമായ സാഹചര്യത്തിലാണ് അപകടംനടന്നത്. കാമ്പസിന്റെ മൈതാനത്തിലിരുന്ന കുട്ടിയുടെമേല്‍ ഫയര്‍ സര്‍വീസ് വാഹനമിടിച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

”എല്ലാ തിന്മകളില്‍നിന്നും അപകടങ്ങളില്‍നിന്നും മക്കളെ രക്ഷിക്കണമേയെന്ന നിയോഗത്തോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇങ്ങനെയൊരപകടം സംഭവിച്ചുവെന്നറിഞ്ഞപ്പോള്‍ ആദ്യം ഉള്‍ക്കൊള്ളാനായില്ല.എന്നിട്ടും ആത്മസംയമനത്തോടെ പിടിച്ചു നില്ക്കാന്‍ പരിശുദ്ധാത്മാവ് ശക്തിനല്കി. അതെങ്ങനെയെന്ന് ഇന്നോര്‍ക്കുമ്പോള്‍ വലിയ അദ്ഭുതംതോന്നുന്നു.

സംസ്‌കാര സമയത്തുപോലും വലിയ ശക്തിയും ധൈര്യവും ദൈവിക സംരക്ഷണവും അനുഭവിച്ചു. പരിശുദ്ധ അമ്മയുടെ കാപ്പ ഞങ്ങളെ പൊതിഞ്ഞതുപോലെ. മകളുടെ മൃതദേഹം കണ്മുമ്പില്‍ കാണുമ്പോഴും അവള്‍ ഈശോയോടൊപ്പമാണ്, ദിവ്യകാരുണ്യനാഥനോടൊപ്പമാണ് എന്ന ചിന്തയാണു മനസില്‍ നിറഞ്ഞത്. പ്രാര്‍ത്ഥിക്കുന്ന ഒരുപാടുപേര്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. ”ജഫ്‌നി കാമ്പസില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നതിനാല്‍ അവളുടെ വിയോഗത്തിന്റെ പിറ്റേന്നാള്‍ രാത്രി യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍, അവള്‍ക്കായി കാമ്പസില്‍ ജാഗരണം സംഘടിപ്പിച്ചു.

മകളുടെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസമായിട്ടും ഞങ്ങള്‍ രണ്ടാള്‍ക്കും അതില്‍ പങ്കെടുക്കാനുള്ള മനഃസാന്നിദ്ധ്യം ലഭിച്ചു. ധാരാളം കുട്ടികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ആ ജാഗരണത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ജഫ്‌നിയുടെ വിശ്വാസത്തേയും പ്രാര്‍ത്ഥനയേയുംകുറിച്ചുള്ള സാക്ഷ്യങ്ങള്‍മാത്രമാണു ഞാന്‍ പങ്കുവച്ചത്. മകളുടെ വിയോഗത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം ദൈവമഹത്വത്തെക്കുറിച്ചു പ്രഘോഷിക്കാന്‍ എനിക്കന്നു സാധിച്ചു” ഷൈനി പറയുന്നു.

ബ്ലെസ്ഡ് ഫാമിലിയെക്കുറിച്ചും രേണുച്ചേച്ചിയെക്കുറിച്ചും എന്റെ ഭര്‍ത്താവിന്റെ ബന്ധുവഴി ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. മകളുടെ വിയോഗത്തിനുശേഷം, രേണുച്ചേച്ചിയെ വിളിക്കാന്‍ എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ വിളിച്ചില്ല. എന്നാല്‍ യാദൃശ്ചികമായി രേണുച്ചേച്ചിയുടെ സാക്ഷ്യം കേള്‍ക്കാനിടയായപ്പോഴാണ്, ഞാന്‍ ചേച്ചിയെ വിളിക്കുകയും ഈ കൂട്ടായ്മയില്‍ അംഗമാവുകയും ചെയ്തു. ദൈവം ഇന്ന് അനേകര്‍ക്ക് പ്ര ത്യാശ പകരാന്‍ ഞങ്ങളുടെ കുടുംബത്തെ ഉപകരണമാക്കിയിരിക്കുന്നു. ദൈവത്തിന് നന്ദി!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?