Follow Us On

01

December

2020

Tuesday

ഉരുകിയുരുകിത്തീരും മെഴുകിന്‍…

ഉരുകിയുരുകിത്തീരും മെഴുകിന്‍…

കുറിയേടത്ത് ജോര്‍ജ്-ബേബി ജോര്‍ജ് ദമ്പതികളുടെ ഏകമന്‍ ജിന്റോ കെ. ജോര്‍ജ് മുപ്പത്തിനാലാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടയുന്നത്. പതിവുപോലെ രാത്രി ഉറങ്ങാന്‍ കിടന്ന ജിന്റോക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബികോം-എം.ബി.എ പഠനത്തിനുശേഷം സ്വന്തം നല്ല നിലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു ജിന്റോ. കോഴിക്കോട് കേന്ദ്രീകരിച്ച് അഞ്ചു ജില്ലകളില്‍ ബിസിനസ് ബന്ധമുണ്ടായിരുന്നു.

പ്രതിവര്‍ഷം അഞ്ചുകോടിയില്‍പരം രൂപയുടെ ബിസിനസ്. എല്ലാം ജിന്റോയാണ് നടത്തിയത്. ”മകന്റെ വേര്‍പാടില്‍ ദുഃഖിച്ചു കഴിഞ്ഞ നാളുകളിലാണ് തിരുവനന്തപുരത്തെ രേണുടീച്ചറിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ ഗ്രൂപ്പുമായി പരിചയപ്പെടുന്നത്. ഈഗ്രൂപ്പിനോട് ചേര്‍ന്ന് പ്രാര്‍ഥിക്കാനാരംഭിച്ചതോടെ ഞങ്ങളെ ബാധിച്ച കൂരിരുള്‍ വിട്ടകന്നു, ജീവിതത്തില്‍ പ്രത്യാശ നിറയാന്‍ തുടങ്ങി. ബൈബിള്‍വായിക്കാന്‍ തുടങ്ങിയതോടെദൈവിക പദ്ധതി തിരിച്ചറിയാന്‍ കഴിഞ്ഞു.സഹനങ്ങള്‍ ഏറ്റെടുക്കാനും മറ്റുള്ളവരോട് ക്ഷമിക്കാനും കഴിവ് കിട്ടി. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചു.

രണ്ടുപേര്‍ യോജിച്ച് ഒരു കാര്യം ചോദിച്ചാല്‍ ദൈവം അതു നിവര്‍ത്തിച്ചു കൊടുക്കുമെന്ന’ ബൈബിളിലൂടെയുള്ള വാഗ്ദാനം ദൈവം പാലിക്കുന്നതായി ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. തകര്‍ന്നുപോകാമായിരുന്ന ഞങ്ങളുടെ ജീവിതത്തോണിയെ ഓളങ്ങളില്‍ അകപ്പെടാതെ കാത്തത് ദൈവമാണ്. ഇത് ഞങ്ങളുടെ മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള ഒട്ടനവധി കുടുംബങ്ങളുടെ സാക്ഷ്യമാണ്..” ബേബിയുടെ ഈ വാക്കുകള്‍ ആരുടെ മനസിനെയാണ് പ്രത്യാശാഭരിതമാക്കാത്തത്?

നിലമ്പൂര്‍ സ്വദേശിനി രമ്യയാണ് ജിന്റോയുടെ ഭാര്യ. മക്കള്‍; സൈമണ്‍ ജോര്‍ജ്. സിയോണ്‍ ജോര്‍ജ്. ബാധ്യതകളെല്ലാം തീര്‍ത്ത് കോഴിക്കോട്ടെ സ്ഥലവും വീടും വിറ്റശേഷം കുടുംബമൊന്നാകെ പയ്യന്നൂരിലേക്ക് താമസം മാറ്റി. രമ്യയും കുഞ്ഞുങ്ങളും ജിന്റോയുടെ ഓര്‍മകളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?