Follow Us On

28

March

2024

Thursday

ഒപ്പമുണ്ടെന്ന് പാപ്പയുടെ ഉറപ്പ്; ഐക്യദാർഢ്യവുമായി വിവിധ മതനേതാക്കളും

ഒപ്പമുണ്ടെന്ന് പാപ്പയുടെ ഉറപ്പ്; ഐക്യദാർഢ്യവുമായി വിവിധ മതനേതാക്കളും

വത്തിക്കാൻ സിറ്റി: നോട്രിഡാം കത്തീഡ്രലിലെ അഗ്നിബാധയിൽ പകച്ചുപോയ ഫ്രാൻസിലെ കത്തോലിക്കാവിശ്വാസികളെ സമാശ്വസിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അലെസാന്ദ്രോ ജീസോട്ടി വഴിയാണ് ഫ്രാൻസിലെ ജനതയ്ക്കുള്ള തന്റെ സാമിപ്യവും പ്രാർത്ഥനാ സഹായവും പാപ്പ അറിയിച്ചത്. പടർന്നുപിടിച്ച അഗ്നിബാധയിൽ തകർക്കപ്പെട്ട നോട്രെഡാം കത്തീഡ്രൽ ദുരന്തത്തെ അഭിമുഖീകരിക്കുന്ന പാരിസിലെ മനുഷ്യർക്ക് പതറാതെ നിൽക്കാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പാപ്പ പറഞ്ഞു. കൂടാതെ വിവിധ മതനേതാക്കന്മാരും ഐക്യദാർഢ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

850 വർഷത്തോളം പഴക്കമുള്ള കത്തീഡ്രലിൽ ഇന്നലെ വൈകിട്ടാണ് വൻ അഗ്നിബാധയുണ്ടായത്. 12മണിക്കൂർ നീണ്ടുനിന്ന തീപിടുത്തം 400ലധികം അഗ്നിശമനസേന സുരക്ഷാപ്രവർത്തകർ ചേർന്നാണ് അണച്ചത്. വൻ അഗ്നിബാധയും നാശനഷ്ടങ്ങളുമുണ്ടായ സാഹചര്യത്തിൽ കേസന്വേഷണം ആരംഭിച്ചതായി പാരിസ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഗോഥികിൽ തീർത്തിരിക്കുന്ന പുറം ഭിത്തിയും കെട്ടിടത്തിന്റെ മുൻവശവും ഇരട്ട ബെൽ ടവറും മാത്രമാണ് നിലവിൽ കത്തിനശിക്കാത്തത്. 1730ൽ പണികഴിച്ച വിഖ്യാതമായ പൈപ്പ് ഓർഗൻ എന്ന സംഗീത ഉപകരണവും അഗ്നിബാധയേൽക്കാതെ തിരിച്ചുകിട്ടിയിട്ടുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?