Follow Us On

18

April

2024

Thursday

ആർച്ച്ബിഷപ്പ് ഇമോൺ മാർട്ടിൻ: ഡ്രോമർ രൂപതാ അഡ്മിനിസ്‌ട്രേറ്റർ

ആർച്ച്ബിഷപ്പ് ഇമോൺ മാർട്ടിൻ: ഡ്രോമർ രൂപതാ അഡ്മിനിസ്‌ട്രേറ്റർ

ഡബ്ലിൻ: ഡ്രോമർ രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി ആർച്ച്ബിഷപ്പ് എമൻ മാർട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അർമാഗ് ആർച്ച്ബിഷപ്പാണ് അദ്ദേഹം. ഡ്രോമർ രൂപതാ ബിഷപ്പായിരുന്ന ഫിലിപ്പ് ബോയ്സ് വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം വിരമിച്ചതിനെ തുടർന്നാണ് പാപ്പ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്.

സ്ഥാനമേറ്റെടുക്കുന്ന ബിഷപ്പിന് എല്ലാവിധ ആശംസകളും നേർന്ന ബിഷപ്പ് ഫിലിപ്പ്, സ്ഥാനത്തുനിന്ന് വിരമിക്കുകയാണെങ്കിലും ആർച്ച്ബിഷപ്പ് മാർട്ടിന് തന്നെകൊണ്ടാകുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാൻസിസ് പാപ്പ വിശ്വസ്തതയോടെ ഇത്ര വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ കൃതാർത്ഥനാണെന്നും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുന്നതിന് എല്ലാവരുടെയും പ്രാർത്ഥസഹായം അഭ്യർത്ഥിക്കുകയാണെന്നും ആർച്ച്ബിഷപ്പ് ഇമോൺ മാർട്ടിൻ പ്രതികരിച്ചു. ഈ രൂപതയിലെ വൈദികർക്കുവേണ്ടിയും അൽമായർക്കുവേണ്ടിയും സേവനം ചെയ്യാൻ താൻ നിയോഗിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെസഹാ വ്യാഴാഴ്ച ഡ്രോമർ രൂപതയിലെ സെന്റ് പാട്രിക് ആൻഡ് സെന്റ് കോൾമൻ കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കുന്നതോടെയാണ് ഔദ്യോഗികമായി ചുമതലയേൽക്കുക. 1961ൽ ലണ്ടനിൽ ജനിച്ച ഇദ്ദേഹം 1987ലാണ് പൗരോഹിത്യം സ്വീരിച്ചത്. 2013ൽ അർമാഗ് സഹായമെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹത്തെ 2014ലാണ് ആർച്ച്ബിഷപ്പായി ഉയർത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?