Follow Us On

29

March

2024

Friday

തീർത്ഥാടകരെ ആശങ്കവേണ്ട; എന്തെന്നാൽ സഹായിക്കാൻ കഴിവുള്ളവൻ മൊബൈലിലുണ്ട്‌!

തീർത്ഥാടകരെ ആശങ്കവേണ്ട; എന്തെന്നാൽ സഹായിക്കാൻ കഴിവുള്ളവൻ മൊബൈലിലുണ്ട്‌!

വത്തിക്കാൻ സിറ്റി: ഇറ്റലിയിൽ എത്തുന്ന വിദേശതീർത്ഥാടകരേ, സ്ഥലപരിചയമില്ലാത്തതിന്റെ പേരിൽ ദൈവാലയം എങ്ങനെ കണ്ടെത്തുമെന്ന് നിങ്ങൾ ആശങ്കപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ ദൈവാലയങ്ങളിലേക്ക് എത്താൻ നിങ്ങളെ സഹായിക്കാൻ കഴിവുള്ളവൻ നിങ്ങളുടെ മൊബൈൽ ഫോണിലുണ്ട്! വിദേശ തീർത്ഥാടകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാലു യുവജനങ്ങൾ ചേർന്ന് തയാറാക്കിയ ‘ഡിൻ ഡോൺ ഡാൻ’ എന്ന് മൊബൈൽ ആപ്ലിക്കേഷനാണ് സംഭവം.

ഇറ്റലിയിലെത്തുന്ന തീർത്ഥാടകർക്ക് അറിയണ്ട വിവരങ്ങൾ അതായത്, ഇറ്റലിയിലെ ദൈവാലയങ്ങൾ, അവിടത്തെ ആരാധന സമയം എന്നിവ ഉൾപ്പെടെയുള്ളവ വിരൽതുമ്പിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘ഡിൻ ഡോൺ ഡാൻ’ യുവജനക്കൾക്കായുള്ള സിനഡ് സമ്മേളിച്ച അവസരത്തിൽ മിലാൻ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർത്ഥികൾ പങ്കുവെച്ച ആശയമാണ് ഈ ആപ്ലിക്കേഷൻ.

ഇറ്റലിയിലെ ഏറ്റവും അടുത്തുള്ള ദൈവാലയങ്ങൾ, അവിടുത്തെ ആരാധനാ സമയങ്ങൾ, ഒഴിവു ദിനങ്ങളിലെയും വിശേഷ ദിനങ്ങളിലെയും ദിവ്യബലിയുടെ സമയക്രമം, ദൈവാലയങ്ങൾ തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന സമയം, കുമ്പസാരത്തിനുള്ള സമയം അങ്ങനെ ഒരു തീർത്ഥാടകന് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ലേഖനങ്ങളും ആപ്പിൽ ഇടംപിടിച്ചതും ശ്രദ്ധേയമാണ്.

എഞ്ചിനീയർമാരായ അലസ്സാന്ത്രോ, ആഞ്ചലോ, നിയമ വിദ്യാർത്ഥിയായ ഫെഡെറിക്കോ, ഡിസൈനറായ യാക്കൊമൊ എന്നിവരാണ് ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിച്ചത്. ദിവ്യബലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും വിനോദ സഞ്ചാരികൾക്കുംവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന്റെ ഫലമാണ് ഈ സംരംഭമെന്ന് അവർ വ്യക്തമാക്കി. ചുരുങ്ങിയ സമയംകൊണ്ട് പതിനായിരക്കണക്കിനാളുകളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽനിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

*************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?