Follow Us On

29

March

2024

Friday

പാപപരിഹാര പ്രദക്ഷിണത്തിലും  സ്ലീവാ പാതയിലും പങ്കുചേർന്ന് പാലാ രൂപതയിലെ യുവജനങ്ങൾ 

പാപപരിഹാര പ്രദക്ഷിണത്തിലും  സ്ലീവാ പാതയിലും പങ്കുചേർന്ന് പാലാ രൂപതയിലെ യുവജനങ്ങൾ 
പാലാ : യുവാവായ മിശിഹായുടെ  പീഡാസഹനങ്ങളുടെ ത്യാഗസ്മരണയില്‍ എസ് എം വൈ എം പാലാ രൂപത കടുത്തുരുത്തി ടൗണിൽ നിന്നും കാൽനടയായി അറുനൂറ്റിമംഗലത്തേക്ക് പാപപരിഹാര പ്രദക്ഷിണവും തുടർന്നു അറുനൂറ്റിമംഗലം കുരിശുമലയിലേക്ക്  സ്ലീവാപ്പാതയും  സംഘടിപ്പിച്ചു. 300  ഓളം യുവജനങ്ങള്‍ പങ്കെടുത്ത  പാപപരിഹാര പ്രദക്ഷിണ- സ്ലീവാപാതയുടെ സമാപന ത്തിൽ  രൂപതാ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ കുരിശുമലമുകളിൽ യുവജനങ്ങൾക്ക് പീഡാനുഭവസന്ദേശം നൽകി. ലോകത്തിനുവേണ്ടി ക്രൂശിലേറിയവന്റെ പീഡാസഹനങ്ങള്‍ നമ്മുടെയും നോവുകളായിമാറ്റാനും യുവജനങ്ങൾ വേദനകളും സഹനങ്ങളും ഏറ്റെടുക്കുന്നതിൽ താല്പര്യം ഉള്ളവരാണെന്നും   അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. അറുന്നൂറ്റിമംഗലം പള്ളി വികാരി റവ.ഫാ.ജോർജ് മണ്ണുക്കുശുമ്പിൽ പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വന്ന യുവജനങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ഇടവകയുടെ സഹകരണത്തോടെ നേർച്ചകഞ്ഞി വിതരണം നടത്തി. ജോ. ഡയറക്ടർ സി. ഷൈനി ഡി എസ് റ്റി, രൂപതാ പ്രസിഡന്റ്‌ സെബാസ്റ്റ്യൻ തോട്ടത്തിൽ, മറ്റ് രൂപതാ ഭാരവാഹികളായ റീതു ജോർജ്, സെബാസ്റ്റ്യൻ ജോയി, റോഷിനി ജോർജ്, ജിനു ജോസഫ്, അഞ്ചുമോൾ ജോണി, റിബിൻ ജോസ്, ജോസഫ് സാവിയോ, ആന്റോ ജോർജ്, ടെൽമ ജോബി, ബ്ര. തോമസുകുട്ടി പടിഞ്ഞാറേമുറിയിൽ എന്നിവർ നേതൃത്വം പ്രവർത്തനങ്ങൾക്ക് നൽകി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?