Follow Us On

18

April

2024

Thursday

ചില്ലിക്കാശ് കാണിക്കയിട്ട വിധവയുടെ ഹൃദയമാർജിക്കണം വൈദികർ: പാപ്പ

ചില്ലിക്കാശ് കാണിക്കയിട്ട വിധവയുടെ ഹൃദയമാർജിക്കണം വൈദികർ: പാപ്പ

വത്തിക്കാൻ സിറ്റി: ചില്ലിക്കാശ് കാണിക്കയർപ്പിച്ച വിധവയുടെ ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള കത്തോലിക്കർ പെസഹാദിനം ആചരിക്കുന്ന ഇന്ന് വത്തിക്കാനിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (വിശുദ്ധ തൈല പരികർമ ദിവ്യബലി) സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യേശുവിനെ നോക്കാനും കൂടെയായിരിക്കാനും അവന്റെ വചനങ്ങൾക്കുവേണ്ടി കാതോർക്കാനുമുള്ള മൂന്ന് അനുഗ്രഹങ്ങളിലാണ് ദൈവവും മനുഷ്യനുമായുള്ള ബന്ധം കേന്ദ്രീകൃതമായിരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

മനുഷ്യരും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യവും ദൃഢതയും വ്യക്തമാക്കിയായിരുന്ന പാപ്പയുടെ സന്ദേശം. ഈശോയുടെ ഭൂമിയിലെ അപ്പസ്‌തോലിക പ്രവർത്തകരായ വൈദികരും അവരവരുടെ ദൈവജനവും തമ്മിലുള്ള ബന്ധത്തെയായിരുന്നു പാപ്പ ഇതിലുടെ വ്യക്തമാക്കിയത്. ബൈബിൾ സംഭവങ്ങളിലെ ജനക്കൂട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് അനുഗ്രഹങ്ങളും പാപ്പ വിവരിച്ചത്.

ആടുകളുടെയും രാജാക്കന്മാരുടെയും ഇടയിലേക്ക് ജനിച്ച നിമിഷംമുതൽ കള്ളന്മാരുടെയും, യഹൂദന്മാരുടെയും, തന്നോട് സഹതപിച്ചിരുന്ന വോറോനിക്കാമാരുടെയും ഇടയിലൂടെ കുരിശിൻ ചുവട്ടിലേക്ക് നീങ്ങിയതുവരെ വലിയ ജനക്കൂട്ടം ഈശോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പലപ്പോഴും ജനക്കൂട്ടത്തിൽ പലരും അവന്റെ സാന്നിധ്യത്തിന് പ്രാധാന്യം നൽകിയില്ലെങ്കിലും യഥാർത്ഥത്തിൽ ക്രിസ്തുവിനോട് ചേർന്നായിരുന്നപ്പോൾ അവർ സ്വയം പരിവർത്തനപ്പെടുകയായിരുന്നു.

Holy Chrism Mass at a glance! #PopeFrancis to priests: "We are anointed in order to anoint"#HolyThursday #Mass #Priest #Shalom #Peace

Posted by Shalom World on Thursday, April 18, 2019

എന്നാൽ, ഈശോയുടെ ഈ ദൗത്യം തുടരേണ്ടവരായ വൈദികർ പലപ്പോഴും മനുഷ്യരെ അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ, ഇവിടെയാണ് പൗരോഹിത്യം ആരംഭിക്കേണ്ടത്. ഓരോ തവണ വിശ്വാസീസമൂഹത്തെ അഭിഷേകം ചെയ്യുമ്പോഴും ഈശോയെപോലെ അധികാരത്തോടെ പഠിപ്പിക്കാൻ ശേഷിയുള്ളവരാണ് ഓരോ വൈദികനുമെന്ന തിരിച്ചറിവ് അവർക്ക് ലഭിക്കണം. നമ്മുടെ ഹൃദയങ്ങളെ തൊടാൻ, ദുഷ്ടശക്തികളെ കശക്കിയെറിയാൻ കെൽപ്പുള്ളവനെന്ന വലിയ തിരിച്ചറിവ്.

ഇനിയും ജനക്കൂട്ടമെന്ന വചനാശയത്തിലേക്ക് ആഴത്തിൽ ചിന്തിക്കുമ്പോൾ ഈശോയുടെ അഭിഷേകം നേടിയവർ എന്നും പാവപ്പെട്ടവരും അന്ധരും തടവിലടക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും മാത്രമാണ്. എന്റെ പ്രിയപ്പെട്ട വൈദികരെ, ഈ മനോഭാവത്തോടെയാകണം ഓരോ തവണയും നാം ജനത്തെ അഭിഷേകം ചെയ്യേണ്ടത്. അഭിഷേകം ചെയ്യുമ്പോൾ നാം പുതിയ മനുഷ്യരായി മാറുകയാണ്. നാം അഭിഷേകം ചെയ്യുന്ന ഓരോരുത്തരും നമ്മുടെ സഭയാണ്. സഭയുടെ യഥാർത്ഥ മുഖങ്ങളാണ്. നല്ല തമ്പുരാൻ അഭിഷേകം ചെയ്ത് വളർത്തിയെടുത്ത നമ്മുടെ സഭ. നമ്മെതന്നെ അങ്ങനെ പകർന്നുനൽകുന്നതുവഴി നമ്മുടെ വിശ്വാസീസമൂഹത്തോടുള്ള സ്‌നേഹത്തിലും വിശ്വാസത്തിലും നാം പുതുമയാർജ്ജിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

മാമ്മോദീസാ, സ്ഥൈര്യലേപനം, തിരുപ്പട്ടം തുടങ്ങിയ കൂദാശകളിൽ പരികർമം ചെയ്യുന്ന തൈലം’ ആശീർവദിക്കുന്ന ദിവ്യബലിയാണ് വർഷത്തിൽ ഒരിക്കൽ അർപ്പിക്കപ്പെടുന്ന ‘ക്രിസം മാസ്.” പെസഹാവ്യാഴാഴ്ചത്തെ ദിവ്യബലിയിലാണ് ഒരോ രൂപതയിലും അതിനടുത്ത വർഷത്തേക്കുള്ള വിശുദ്ധ തൈലം ആശീർവദിക്കുന്ന ഈ ദിവ്യബലി അർപ്പണം നടക്കാറുള്ളത്.

*********************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?