Follow Us On

24

May

2019

Friday

ജയിൽപ്പുള്ളികളുടെ പാദങ്ങൾ കഴുകി പാപ്പ; തടവറയിലെ പാദക്ഷാളനം ഇത് അഞ്ചാം വട്ടം

ക്രിസ്തുസാക്ഷികൾക്ക് പാപ്പയുടെ ഓർമപ്പെടുത്തൽ: നാം ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ടവർ

ജയിൽപ്പുള്ളികളുടെ പാദങ്ങൾ കഴുകി പാപ്പ; തടവറയിലെ പാദക്ഷാളനം ഇത് അഞ്ചാം വട്ടം

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള വലിയ ദൗത്യമാണ് ക്രിസ്തു നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നതെന്ന് ഓർമപ്പെടുത്തൽ പകർന്ന് 12 ജയിൽപുള്ളികളുടെ പാദങ്ങൾ കഴുകിയും പാദങ്ങളിൽ സ്‌നേഹചുംബനമേകിയും ഫ്രാൻസിസ് പാപ്പ. പെസഹാ തിരുക്കർമങ്ങളുടെ സുപ്രധാന ഭാഗമായ പാദക്ഷാളന കർമം (കാലുകഴുകൾ ശുശ്രൂഷ) നിർവഹിക്കാൻ ജയിലറയെ ഇത് അഞ്ചാം തവണയാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കുന്നത്. അന്ത്യത്താഴ സമയത്ത് ക്രിസ്തു, ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണമാണ് പാദക്ഷാളന കർമം.

ഇറ്റലിയിലെ വെല്ലേത്രി ജയിലിലായിരുന്നു ഇത്തവണത്തെ ശുശ്രൂഷകൾ. നിവാസികളുടെ പാദങ്ങൾ കഴുകി സന്ദേശം നൽകുകയായിരുന്നു പാപ്പ. മറ്റുള്ളവരുടെ ശുശ്രൂഷകനാകുക എന്നത് ക്രിസ്തുനിയമവും സുവിശേഷധർമ്മവുമാണെന്നും ഓർമിപ്പിച്ചാണ് പാപ്പ പാദക്ഷാളന കർമ നിർവഹിച്ചത്. ”പലപ്പോഴും നമ്മുടെ ഇടയിൽതന്നെ കലഹിക്കുന്നവരാണ് നാമോരോരുത്തരും. എന്നാൽ ഈ കലഹത്തിന്റെ അവസ്ഥകളെ നാം അതിജീവിക്കണം. കാരണം നമ്മുടെ ഹൃദയങ്ങൾ അടിസ്ഥാനം ഇട്ടിരിക്കുന്നത് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത ക്രിസ്തുവിന്റെ സ്‌നേഹത്തിലാണ് കരുണയിലുമാണ്,” പാപ്പ കൂട്ടിച്ചേർത്തു.

Pope Francis Washes the feet of 12 Prisoners

Pope Francis washes and kisses the feet of 12 prisoners on Holy Thursday .#PopeFrancis #Jesus #HolyThursday #Video #Prisoners #Love #forgiveness #Kiss #faith #ShalomWorldTV #Shalom

Posted by Shalom World on Thursday, April 18, 2019

3.30 ഓടെ റോമിൽ നിന്ന് പുറപ്പെട്ട പാപ്പ അഞ്ചുമണിയോടെ ജയിലിലെത്തി പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വിദേശ പൗരന്മാരായ തടവുകാരാണ് വെല്ലേത്രിയിൽ ഭൂരപക്ഷവും. 577ൽപ്പരം തടവുകാരിൽ 60%വും വിദേശിയരാണ്. നാല് രാജ്യങ്ങളിൽനിന്നുള്ള 12 പേരുടെ പാദങ്ങളാണ് പാപ്പ കഴുകിയത്. ഒൻപത് ഇറ്റാലിയൻ പൗരന്മാരും ബ്രസീൽ, ഐവറി കോസ്റ്റ്, മൊറോക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഒരോരുത്തർക്കുമാണ് ആ ഭാഗ്യം ലഭിച്ചത്. തടവുകാരുടെ പാദങ്ങൾ കഴുകി സന്ദേശം നൽകിയശേഷം അവരുടെ വിശേഷങ്ങൾ തിരക്കിയശേഷമാണ് പാപ്പ മടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?