Follow Us On

23

February

2020

Sunday

പാപ്പയ്ക്ക് ട്രംപിന്റെ ഫോൺ കോൾ; സംസാരവിഷയം സംസാരിച്ചത് നോട്ടർഡാം, വെനസ്വേല…

പാപ്പയ്ക്ക് ട്രംപിന്റെ ഫോൺ കോൾ; സംസാരവിഷയം സംസാരിച്ചത് നോട്ടർഡാം, വെനസ്വേല…

വത്തിക്കാൻ സിറ്റി: നോട്ടർഡാം കത്തീഡ്രൽ ദുരന്തത്തിലുള്ള ദുഃഖം അറിയിച്ചും പാരീസിന്റെ പൈതൃമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നോട്ടർഡാം കത്തീഡ്രലിന്റെ പുനർനിർമാണത്തിനുള്ള പിന്തുണ വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോൾ.

നേരിട്ട് വിളിച്ച് അനുശോചനം രേഖപ്പെടുത്തിയ ട്രംപ്, നോട്ടർഡാം ദുരന്തം സൃഷ്ടിച്ച ദുഃഖത്തിൽ തന്റെയും അമേരിക്കൻ ജനതയുടെയും ഐക്യദാർഢ്യം അറിയിച്ചെന്ന വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അലെസാന്ദ്രോ ജിസോട്ടി ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. പാരിസിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന നോട്ടർ ഡാം കത്തീഡ്രലിന്റെ ചരിത്ര പ്രാധാന്യത്തെയും മഹത്വരമായ പ്രതീകാത്മകതയെകുറിച്ചും ട്രംപ് സംസാരിച്ചു.

അതോടൊപ്പം ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് വെനസ്വേനയൻ ജനത അഭിമുഖീരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. വർഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വിലയിരുത്തി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ട്രംപ് ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു. അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.

********************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?